പ്രചരണ ഗാനത്തിൽ കമീഷൻെറ എതിർപ്പ്: വരികൾ ഒഴിവാക്കി കോൺഗ്രസ്
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻെറ പ്രചരണഗാനത്തിലെ വരികളിൽ തെരഞ്ഞെടുപ്പ് കമീഷൻ എതിർപ്പ ് പ്രകടിപ്പിച്ചതോടെ വരികളിൽ ചിലത് ഒഴിവാക്കി. രണ്ട് ഖണ്ഡികകളാണ് ഒഴിവാക്കിയത്. വരികൾ സാമുദായിക ഐക്യത്തിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് കമീഷൻെറ കണ്ടെത്തൽ.
അതേ സമയം, കോൺഗ്രസിൻെറ മിനിമം വേതന പദ്ധതിയായ ‘ന്യായ്’ പദ്ധതിയെ ഉയർത്തി കാട്ടുന്നതാണ് ഗാനമെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. ചില വരികളിൽ കമീഷൻ എതിർപ്പ് ഉന്നയിച്ചതിനാൽ ആ വരികൾ പാർട്ടി ഒഴിവാക്കിയിട്ടുണ്ട്.
കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എ സർക്കാറിൻെറ മതങ്ങൾക്കെതിരായ വിദ്വേഷ പ്രചരണങ്ങൾശക്കതിരെയായിരുന്നു വരികളെന്നും ഗാനത്തിലും അതിലെ വരികളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തി ഞായറാഴ്ച ഗാനം പുറത്തിറക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.