മുസ്ലീങ്ങളല്ല, ഇന്ത്യാവിഭജനത്തിന്‍റെ ഉത്തരവാദികൾ കോൺഗ്രസെന്ന് അസദുദ്ദീൻ ഉവൈസി
text_fieldsമൊറാദാബാദ്: ഇന്ത്യാ വിഭജനത്തിന് ഉത്തരവാദികള്‍ കോണ്‍ഗ്രസാണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. പൊതുയോഗത്തില്‍ സംസാരിക്കവെയാണ് ഉവൈസി ഇക്കാര്യം പറഞ്ഞത്. മുസ്ലീങ്ങൾ കാരണമല്ല, മുഹമ്മദലി ജിന്ന കാരണമാണ് വിഭജനം സംഭവിച്ചത്.
അക്കാലത്ത് മുസ്ലീങ്ങളില്‍ നവാബുമാര്‍ക്കും ബിരുദധാരികള്‍ക്കും മാത്രമാണ് വോട്ടവകാശമുണ്ടായിരുന്നത്. കോണ്‍ഗ്രസിനും അന്നത്തെ അതിന്‍റെ നേതാക്കള്‍ക്കും മാത്രമാണ് വിഭജനത്തില്‍ ഉത്തരവാദിത്തം. ഇക്കാര്യത്തില്‍ ആർ.എസ്.എസ്, ബി.ജെ.പി, സമാജ് വാദി പാര്‍ട്ടി എന്നിവരെ താന്‍ വെല്ലുവിളിക്കുകയാണെന്നും ഉവൈസി പറഞ്ഞു.
മുഹമ്മദലി ജിന്നയെ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാക്കിയിരുന്നുവെങ്കിൽ വിഭജനം ഉണ്ടാകുമായിരുന്നില്ല എന്ന സുഹേൽദേവ് ഭരതീയ സമാജ് വാദി പാർട്ടി നേതാവ് ഒ.പി രാജ്ഭാറിന്‍റെ പ്രസ്താവന വിവാദമായിരിക്കെയാണ് ഉവൈസിയുടെ പ്രസംഗം. വിഭജനത്തില്‍ അദ്ദേഹം ആർ.എസ്.എസിനെ കുറ്റപ്പെടുത്തുകയും ചെയ്തു.
2022ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയും സുഹേൽദേവ് ഭരതീയ സമാജ് വാദി പാർട്ടിയും സഖ്യകക്ഷികളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.