റീത്ത ബഹുഗുണ ജോഷി ബി.ജെ.പിയിൽ; രാഹുലിന് രൂക്ഷവിമർശം
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിൽ നിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാവ് റീത്ത ബഹുഗുണ ജോഷി ബി.ജെ.പിയിൽ ചേർന്നു. പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശങ്ങൾ ഉന്നയിച്ചാണ് റീത്ത പാർട്ടി മാറിയത്. രാഹുലിൻെറ നേതൃത്വം ആർക്കും സ്വീകാര്യമല്ലെന്ന് അവർ വ്യക്തമാക്കി. ഉത്തർപ്രദേശ് കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്ക് പുതിയ നേതൃത്വത്തിന് കീഴിൽ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ല. സോണിയാജി നമ്മുടെ കാര്യങ്ങൾ കേൾക്കുമായിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സംഭവിക്കുന്നത് അതല്ല. യു.പി കോൺഗ്രസ് മാത്രമല്ല. രാജ്യം മുഴുവൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അസന്തുഷ്ടരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വം യു,പി ആഗ്രഹിക്കുന്നതായി റീത്ത വ്യക്തമാക്കി.
ഉത്തർപ്രദേശിൽ നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കെയാണ് റീത്തയുടെ രാജി.കോൺഗ്രസിൻറ മുഖ്യമന്ത്രി സ്ഥാനാർത്ഥി മുൻ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിലേക്കുള്ള ബ്രാഹ്മണ വോട്ടുകൾ തടയുകയാണ് 67-കാരിയായ റീത്തയുടെ രാഷ്ട്രീയ മാറ്റം വഴി ബി.ജെ.പി പ്രതീക്ഷിക്കുന്നത്തെ. ഉത്തര്‍പ്രേദേശ് രാഷ്ട്രീയത്തിലേക്ക് ഷീലാ ദീക്ഷിത്തിനെ കൊണ്ടുവരാനുളള പാര്‍ട്ടി തീരുമാനത്തില്‍ ജോഷിക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു.
യു.പിയിലെ പാർട്ടി അധ്യക്ഷയായി പ്രവർത്തിച്ചിരുന്ന റീത്ത ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഹേമാവതി നന്ദൻ ബഹുഗുണയുടെ മകളാണ്. സമാജ് വാദി പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ റീത കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ ദുര്‍ബലമായ കോണ്‍ഗ്രസിനെ റീതയുടെ ചുവടുമാറ്റം കുടുതല്‍ ദുര്ബലമാക്കുമെന്നാണ്റിപ്പോർട്ട്.
റീത്തയുടെ മൂത്ത സഹോദരനും മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ വിജയ് ബഹുഗുണ നേരത്തെ ബി.ജെ.പിയിൽ ചേർന്നിരുന്നു. വിജയ് ബഹുഗുണ ഈ വര്‍ഷമാദ്യം ഒമ്പത് എം.എല്‍.എ മാരുമായി കോണ്‍ഗ്രസ് വിട്ടതിനെതുടർന്ന് സംസ്ഥാനം രാഷ്ട്രപതി ഭരണത്തിൻ കീഴിലായിരുന്നു. ജാതി വോട്ടുകള്‍ ലക്ഷ്യംവെക്കുന്ന ബി.ജെ.പി മറ്റുപാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളെ സ്വീകരിക്കുന്ന നയമാണ് പിന്‍തുടരുന്നത്. ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ നേതാവും മുന്‍ എം.പിയുമായ ബ്രിജേഷ് പതകും ഇത്തരത്തില്‍ ബി.ജെ.പിയിലേക്കത്തെിയിരുന്നു. നേരത്തേ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് രാഹുൽ ഗാന്ധി സംസ്ഥാനത്ത് ഒരുമാസം നീണ്ട പ്രചാരണം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.