‘വരൂ ജനാധിപത്യത്തെ സംരക്ഷിക്കാം’;ബി.ജെ.പിയുടെ അട്ടിമറി പ്രവർത്തനങ്ങൾെക്കതിരെ കാമ്പയിനുമായി 'കോൺഗ്രസ്
text_fieldsജനങ്ങൾ തെരഞ്ഞെടുത്ത ജനാധിപത്യ സർക്കാരുകളെ അട്ടിമറിക്കുന്ന ബി.ജെ.പി നീക്കത്തിനെതിരെ പ്രതിഷേധിക്കാൻ ആഹ്വാനംചെയ്ത് കോൺഗ്രസ്. ‘സ്പീക്ക് അപ്പ് ഫോർ ഡെമോക്രസി(#speakupfordemocracy)’ എന്ന തലക്കെട്ടിലാണ് പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കുന്നത്. ഇതു സംബന്ധിച്ച വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
രാജ്യം കൊറോണക്കെതിരായ യുദ്ധം നയിക്കുേമ്പാൾ ബി.ജെ.പി രാജ്യത്തെ ജനങ്ങളുടെ നിർണയാവകാശങ്ങളെയും ഭരണഘടനയേയും ചോദ്യം ചെയ്യുകയാണ്. 2018ൽ തെരഞ്ഞെടുക്കപ്പെട്ട രാജസ്ഥാനിലെ കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നിലവിൽ ബി.ജെ.പി നടത്തുന്നത്. മധ്യപ്രദേശിലും ഇതുതന്നെയാണ് സംഭവിച്ചത്.ho
രാജസ്ഥാനിൽ അടിയന്തിരമായി നിയമസഭ വിളിച്ചുകൂട്ടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ അട്ടിമറി പ്രവർത്തനങ്ങളെപറ്റി ഒാരോരുത്തരും വീഡിയോകൾ ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കണമെന്നും ആഹ്വാനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.