കോൺഗ്രസ് രണ്ടാംപട്ടിക; രാജ് ബബ്ബറിന് ഫത്തേപുർ സിക്രി; ദിഗ്വിജയ് ഭോപാലിൽ
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ ഏഴാം പട്ടിക കോൺഗ്രസ് പുറത് തിറക്കി. 35 പേരുടെ പട്ടികയാണ് ശനിയാഴ്ച പുലർച്ച ഒൗദ്യോഗികമായി പുറത്തിറക്കിയത്. ഉത്തർപ്രദേശിൽ നേരത്തേ പുറത്തിറക്കിയ പട്ടികയിൽ മാറ്റംവരുത്തിയാണ് പുതിയത് ഇറ ക്കിയത്.
പട്ടികയിൽ ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ രാജ് ബബ്ബർ, മുൻ കേന്ദ്രമ ന്ത്രി രേണുക ചൗധരി തുടങ്ങിയവരുടെ പേരുകൾ ഉൾപ്പെടും. ഫേത്തപുർ സിക്രിയിലാണ് രാജ് ബബ്ബർ മത്സരിക്കുന്നത്. തെലങ്കാനയിലെ ഖമ്മം മണ്ഡലത്തിൽനിന്ന് രേണുക ചൗധരി ജനവിധി തേടും. മധ്യപ്രദേശിലെ തലമുതിർന്ന നേതാവ് ദിഗ്വിജയ് സിങ് ഭോപാൽ മണ്ഡലത്തിൽ മത്സരിക്കുമെന്ന് മുഖ്യമന്ത്രി കമൽനാഥ് അറിയിച്ചു. 1989 മുതൽ ബി.ജെ.പി ജയിച്ചുവരുന്ന സീറ്റാണിത്.
ഛത്തിസ്ഗഢിൽ നാല്, ജമ്മു-കശ്മീരിൽ മൂന്ന്, മഹാരാഷ്്ട്രയിൽ അഞ്ച്, ഒഡിഷയിൽ രണ്ട്, തമിഴ്നാട്ടിൽ എട്ട്, പുതുച്ചേരിയിൽ ഒന്ന്, തെലങ്കാനയിൽ ഒന്ന്, ഉത്തർപ്രദേശിൽ ഒമ്പത്, ത്രിപുരയിൽ രണ്ട് സ്ഥാനാർഥികളുടെ പേരുകളാണ് ശനിയാഴ്ച ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്.
സംസ്ഥാന അധ്യക്ഷൻ രാജ് ബബ്ബറിന് മികച്ച സീറ്റ് നൽകാനായാണ് യു.പി പട്ടികയിൽ മാറ്റം വരുത്തിയത്. ബബ്ബറിന് ആദ്യം അനുവദിച്ചിരുന്ന മുറാദാബാദിൽ ഇംറാൻ പ്രതാപ്ഗാരിയ ആണ് മത്സരിക്കുക. ബിജ്നോറിൽ ഇന്ദിര ഭാട്ടിക്ക് പകരം നസീമുദ്ദീൻ സിദ്ദീഖി ഇടം നേടി. ബി.എസ്.പിയുടെ മുസ്ലിം മുഖവും മായാവതിയുടെ അടുത്തയാളുമായ സിദ്ദീഖി കഴിഞ്ഞ വർഷം പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നയാളാണ്.
ബറേലിയിൽ നിന്ന് പ്രവീൺ ആരോണും ജനവിധി തേടും. 2006ൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട, െകാള്ളക്കാരൻ ദാദുവ എന്ന ശിവ് കുമാർ പേട്ടലിെൻറ സഹോദരൻ ബാൽ കുമാർ പേട്ടലിന് ബാൻഡ മണ്ഡലം നൽകിയിട്ടുണ്ട്. എസ്.പിയുടെ ലോക്സഭാംഗമായിരുന്ന ബാൽ കുമാർ ഇൗയിടെ കോൺഗ്രസിൽ ചേർന്നിരുന്നു.
യു.പിയിലെ മറ്റു സ്ഥാനാർഥികൾ: ത്രിലോകിരം ദിവാകർ (ഹത്രസ്), പ്രീത ഹരി (ആഗ്ര), വീരേന്ദ്രകുമാർ വർമ(ഹർദോയി), ഗിരുഷ്ചന്ദ് പാസി (കൗശംബി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.