പൗരത്വപ്പട്ടിക ഏതെങ്കിലും മതവിഭാഗത്തിന് എതിരെല്ലന്ന് അമിത് ഷാ
text_fieldsന്യൂഡൽഹി: രാജ്യമൊട്ടുക്കും മോദി സർക്കാർ കൊണ്ടുവരുന്ന ദേശീയ പൗരത്വപ്പട്ടിക ഏതെ ങ്കിലും മത വിഭാഗത്തിന് എതിരാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച ്ചതായി ജംഇയ്യത്തുൽ ഉലമായേ ഹിന്ദ്, ജംഇയ്യത്ത് അഹ്ലെ ഹദീസ് സംയുക്ത പ്രതിനിധി സംഘം. ഡ ൽഹി കൃഷ്ണമേനോൻ മാർഗിലെ അമിത് ഷായുടെ ഒൗദ്യോഗിക വസതിയിൽ അദ്ദേഹവുമായി നടത്ത ിയ കൂടിക്കാഴ്ചക്കുശേഷം ഇരു സംഘടനകളുടെയും നേതാക്കൾ പുറത്തിറക്കിയ വാർത്തക്കു റിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീരിലെ യുവാക്കൾക്കിടയിൽ പാകിസ്താൻ ഭീ കരവാദം വളർത്തുന്നത് തടയാനാണ് ഇൻറർനെറ്റിന് വിലക്കേർപ്പെടുത്തിയതെന്നും യു.എ .പി.എ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള വ്യവസ്ഥകൾ തങ്ങൾ നിയമഭേദഗതിയിൽ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അമിത് ഷാ അറിയിച്ചതായും പ്രതിനിധി സംഘം വ്യക്തമാക്കി.
കശ്മീരിലെ നിയന്ത്രണങ്ങൾ എടുത്തുമാറ്റി സാധാരണ ജീവിതത്തിലേക്കു മടങ്ങാൻ കശ്മീരികളെ അനുവദിക്കണമെന്ന് മദനി അമിത് ഷായോട് ആവശ്യപ്പെട്ടു. കശ്മീരിലെ മാധ്യമങ്ങൾക്കും വാർത്താവിനിമയ സംവിധാനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയത് മുഫ്തി മുഹമ്മദ് സൽമാൻ മൻസൂർപൂരി ചൂണ്ടിക്കാട്ടിയപ്പോൾ കശ്മീരിലെ 196 പൊലീസ് സ്റ്റേഷനുകളിൽ കേവലം ഏഴെണ്ണത്തിനു കീഴിൽ മാത്രമാണ് 144ാം വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ ഉള്ളതെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. ദേശീയ പൗരത്വപ്പട്ടികയിൽനിന്ന് പുറത്തായ ഇന്ത്യക്കാർക്ക് നിയമസഹായം നൽകുമെന്നും സ്വന്തം ചെലവിൽ നിയമസഹായം തേടിയവർക്ക് അതിനുള്ള ചെലവ് സർക്കാർ നൽകുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
മുസ്ലിം സംഘടന നേതാക്കൾ തന്നെ വന്നുകണ്ടതിൽ സംതൃപ്തി പ്രകടിപ്പിച്ച അമിത് ഷാ എല്ലാ മുസ്ലിം സംഘടനകളുമായും തുറന്ന മനസ്സോടെ സംസാരിക്കാൻ താനൊരുക്കമാണെന്ന് പറഞ്ഞുവെന്ന് പ്രതിനിധി സംഘം പുറത്തിറക്കിയ വാർത്തക്കുറിപ്പ് വ്യക്തമാക്കി. ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതുമായി ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് വിഭാഗം നേതാവ് അർഷദ് മദനി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിറകെയാണ് മഹ്മൂദ് മദനിയുടെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. ഇൗ സർക്കാറുമായി നിരവധി വിഷയങ്ങളിൽ തങ്ങൾക്ക് ഭിന്നാഭിപ്രായങ്ങളുണ്ടെങ്കിലും രാജ്യത്തിെൻറ പൊതുവായ പ്രശ്നങ്ങളിൽ തങ്ങൾ രാജ്യത്തോടൊപ്പം തന്നെയുണ്ടാകുമെന്ന് മഹ്മൂദ് മദനി പറഞ്ഞു.
ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് പ്രസിഡൻറ് മൗലാന ഖാരി സയ്യിദ് മുഹമ്മദ് ഉസ്മാൻ മൻസൂർപുരി, ജനറൽ സെക്രട്ടറി മൗലാന മഹ്മൂദ് മദനി, ജംഇയ്യത്ത് അഹ്ലെ ഹദീസ് ഹിന്ദ് അമീർ മൗലാന അസ്ഗർ അലി ഇമാം മഹ്ദി സലഫി, മുഫ്തി മുഹമ്മദ് സൽമാൻ മൻസൂർപുരി, മൗലാന നിയാസ് അഹ്മദ് ഫാറൂഖി, മൗലാന മതീനുൽ ഹഖ് ഉസാമ കാൺപുർ, മൗലാന ഹാഫിസ് പീർ ശബീർ അഹ്മദ് ഹൈദർ, ശകീൽ അഹ്മദ് സയ്യിദ്, മൗലാന ഹാഫിസ് നദീം, മൗലാന മഅ്സുദ്ദീൻ അഹ്മദ്, മൗലാന യഹ്യ കരീമി മേവാത്ത് എന്നിവരാണ് അമിത് ഷായെ കണ്ടത്.
‘കശ്മീരിലേത് ബി.ജെ.പിയുടെ അഖണ്ഡഭാരത സ്വപ്നം’
മുംബൈ: കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയതിനെ ന്യായീകരിച്ചും ജവഹര്‍ലാല്‍ നെഹ്റുവിനെ വിമര്‍ശിച്ചും മുംബൈയില്‍ ബി.ജെ.പിയുടെ ആദ്യ തെരഞ്ഞെടുപ്പ് റാലി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ പാര്‍ട്ടി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായാണ് റാലിക്ക് തുടക്കമിട്ടത്.
കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കല്‍ തങ്ങളുടെ ‘അഖണ്ഡ ഭാരത്’ ആശയത്തിെൻറ നിര്‍വഹണമാണ്. അത് പുലരാന്‍ മൂന്നു തലമുറ ജീവന് നല്കി. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റു അയൽരാജ്യവുമായി അപ്രതീക്ഷിത വെടിനിർത്തൽ പ്രഖ്യാപിച്ചതാണ് പാക് അധീന കശ്മീരിെൻറ പിറവിക്ക് കാരണമായതെന്നും ഷാ പറഞ്ഞു. നെഹ്റുവിന് പകരം പ്രഥമ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലാണ് ഇടപെട്ടിരുന്നതെങ്കില്‍ പാക് അധീന കശ്മീര്‍ ഉണ്ടാകുമായിരുന്നില്ലെന്നും ഷാ പറഞ്ഞു.
കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയതില്‍ കോണ്‍ഗ്രസ് കാണുന്നത് രാഷ്ട്രീയമാണ്. എന്നാല്‍, ഞങ്ങള്‍ക്ക് അതല്ല. പ്രത്യേക പദവി ഇല്ലാതാക്കാന്‍ ബി.ജെ.പിയുടെ മൂന്നു തലമുറയാണ് ജീവന് നല്‍കിയത്. അത് ഞങ്ങളുടെ അഖണ്ഡഭാരത ലക്ഷ്യത്തിെൻറ ഭാഗമാണ് -അമിത് ഷാ പറഞ്ഞു. പ്രത്യേക പദവി റദ്ദാക്കിയശേഷം കശ്മീരില്‍ ഒരു വെടിയൊച്ച പോലുമുണ്ടായിട്ടില്ലെന്ന് അവകാശപ്പെട്ട അമിത് ഷാ വരും നാളുകളില്‍ ഭീകരതയെ പൂര്‍ണമായും തുടച്ചുനീക്കുമെന്നും പറഞ്ഞു. പ്രത്യേക പദവി പോയതോടെ അഴിമതിക്കാരായ കശ്മീരി നേതാക്കള്‍ കൊടും തണുപ്പിലും വിയര്‍ക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.