മാലേഗാവ് കോർപറേഷനിൽ ശിവസേന–കോൺഗ്രസ് സഖ്യം
text_fieldsമുംബൈ: മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മാലേഗാവിലെ മുനിസിപ്പൽ കോർപറേഷനിൽ കോൺഗ്രസ്-ശിവസേന സഖ്യം. ഇൗയിടെ നടന്ന തെരഞ്ഞെടുപ്പിൽ തൂക്കുസഭയാണുണ്ടായത്. 84ൽ 28 സീറ്റു നേടിയ കോൺഗ്രസായിരുന്നു വലിയ ഒറ്റക്കക്ഷി. വലിയ രണ്ടാം കക്ഷി ജനതാ ദളുമായി (ആറ് സീറ്റ്) ചേർന്ന് മത്സരിച്ച് 26 സീറ്റുകൾ നേടിയ എൻ.സി.പി (20 സീറ്റ്) ആണ്. ശിവസേന 13ഉം ബി.ജെ.പി ഒമ്പതും മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ ഏഴും സീറ്റുകളാണ് നേടിയത്. പ്രാദേശിക സ്ഥിതി കണക്കിലെടുത്ത് കോൺഗ്രസിനെ പിന്തുണക്കാൻ നേതൃത്വം അനുമതി നൽകുകയായിരുന്നുവെന്ന് ശിവസേന എം.എൽ.എയും മഹാരാഷ്ട്ര സഹമന്ത്രിയുമായ ദാദാ ഭുസെ പറഞ്ഞു.
ബുധനാഴ്ചയാണ് മേയർ, ഉപമേയർ തെരഞ്ഞെടുപ്പ്. മുൻ കോൺഗ്രസ് എം.എൽ.എ ശൈഖ് റഷീദ് മേയർ പദവിയിലേക്കും ശിവസേനയുടെ സഖറാം ഗോഡ്കെ ഉപമേയർ പദവിയിലേക്കും പത്രിക നൽകി. ആദ്യമായാണ് ബി.ജെ.പിയും മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീനും മാലേഗാവ് കോർപറേഷനിൽ സീറ്റുകൾ നേടുന്നത്. 27 മുസ്ലിം സ്ഥാനാർഥികളുൾപ്പെടെ 58 പേരായിരുന്നു മത്സരിച്ചത്. ബി.ജെ.പിയുടെ ഒരു മുസ്ലിം സ്ഥാനാർഥിപോലും ജയിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.