Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഏ​ക സി​വി​ൽ​കോ​ഡ്...

ഏ​ക സി​വി​ൽ​കോ​ഡ് ന​ട​പ്പാ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ം

text_fields
bookmark_border
Narendra Modi
cancel

ന്യൂഡൽഹി: ഏ​ക സി​വി​ൽ​കോ​ഡ് ന​ട​പ്പാ​ക്കു​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​ നരേന്ദ്ര മോദിയു​ടെ പ്ര​ഖ്യാ​പ​ന​ത്തോ​ടെ ​ഭ​ര​ണ​ഘ​ട​നാ ച​ർ​ച്ച​ക്ക് ലോ​ക്സ​ഭ​യി​ൽ സ​മാ​പ​നം. പ്രത്യേക ചർച്ചയിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച പ്രധാനമന്ത്രി, ജനാധിപത്യം കഴുത്തുഞെരിക്കപ്പെട്ടതിന്‍റെ പാപം കോൺഗ്രസിന്‍റെ മേലിൽ നിന്ന് ഒരിക്കലും മായ്ക്കപ്പെടില്ലെന്ന് പറഞ്ഞു.

മ​ത​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വ്യ​ക്തി​നി​യ​മം അ​വ​സാ​നി​പ്പി​ക്കാ​ൻ ബാ​ബ സാ​ഹെ​ബ് അം​ബേ​ദ്ക​റാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് മോ​ദി പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​നാ ​സ​ഭ ച​ർ​ച്ച ചെ​യ്ത​താ​ണി​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന സ​ർ​ക്കാ​ർ ഇ​തി​ൽ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ​താ​ണ്. ഏ​ക സി​വി​ൽ​കോ​ഡ് ഏ​ക​ത​ക്കും ആ​ധു​നി​ക​ത​ക്കും അ​നി​വാ​ര്യ​മാ​ണെ​ന്ന് കെ.​എം. മു​ൻ​ഷി​യും പ​റ​ഞ്ഞി​ട്ടു​ണ്ട്. ഏ​ക സി​വി​ൽ​കോ​ഡ് എ​ത്ര​യും പെ​ട്ടെ​ന്ന് കൊ​ണ്ടു​വ​രാ​ൻ സു​പ്രീം​കോ​ട​തി​യും പ​ല​ത​വ​ണ പ​റ​ഞ്ഞു. അ​തി​നാ​യി പ​രി​ശ്ര​മി​ക്കും. 60 വ​ർ​ഷ​ത്തി​നു​ള്ളി​ൽ 75 ത​വ​ണ കോ​ൺ​ഗ്ര​സ് ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ചെ​യ്തു​വെ​ന്ന് മോ​ദി വി​മ​ർ​ശി​ച്ചു.

നെ​ഹ്റു സ്വ​ന്തം ഭ​ര​ണ​ഘ​ട​ന​യാ​ണ് ന​ട​പ്പാ​ക്കി​യ​ത്. സ്വ​ന്തം പാ​ർ​ട്ടി​യു​ടെ ഭ​ര​ണ​ഘ​ട​ന അം​ഗീ​ക​രി​ക്കാ​ത്ത കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തി​നാ​യി ഭ​ര​ണ​ഘ​ട​ന ആ​യു​ധ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. 12 കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക​ൾ സ​ർ​ദാ​ർ പ​ട്ടേ​ലി​നെ നി​ർ​ദേ​ശി​ച്ച​പ്പോ​ൾ ഒ​രു സം​സ്ഥാ​ന ക​മ്മി​റ്റി പോ​ലും നി​ർ​ദേ​ശി​ക്കാ​ത്ത നെ​ഹ്റു​വി​നെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കി. ഭ​ര​ണ​ഘ​ട​ന മാ​റ്റാ​ൻ വി​ത്ത് വി​ത​റി​യ നെ​ഹ്റു​വി​ന്റെ പാ​ത ആ ​കു​ടും​ബ​ത്തി​ന്റെ അ​ടു​ത്ത പി​ൻ​ഗാ​മി ഇ​ന്ദി​ര ഗാ​ന്ധി തു​ട​ർ​ന്നു. ജു​ഡീ​ഷ്യ​റി​യെ വ​രു​തി​യി​ലാ​ക്കാ​ൻ ഭേ​ദ​ഗ​തി​യി​ലൂ​ടെ കോ​ട​തി​ക​ളു​ടെ ചി​റ​ക​രി​ഞ്ഞു. 1971ൽ ​ഇ​ന്ദി​ര ഗാ​ന്ധി കോ​ട​തി​യു​ടെ അ​ധി​കാ​ര​ങ്ങ​ൾ എ​ടു​ത്തു​ക​ള​ഞ്ഞു. എം.​പി സ്ഥാ​നം പോ​യ​പ്പോ​ൾ ത​ന്റെ ക​സേ​ര ര​ക്ഷി​ക്കാ​ൻ 1975ൽ ​അ​ടി​യ​ന്ത​രാ​വ​സ്ഥ കൊ​ണ്ടു​വ​ന്നു.

ഭരണഘടന നിലവിൽ വന്ന് 25-ാം വർഷത്തിന് നമ്മൾ സാക്ഷ്യം വഹിച്ചപ്പോൾ അടിയന്തരവാസ്ഥ അടിച്ചേൽപ്പിച്ചു. ജനാധിപത്യം സംവിധാനങ്ങൾ ഇല്ലാതാക്കി. രാജ്യം ജയിലാക്കുകയും പൗരാവകാശങ്ങൾ കവർന്നെടുക്കുകയും ചെയ്തു. മാധ്യമ സ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്തി. കോൺഗ്രസിന്‍റെ നെറ്റിയിലെ ഈ പാപം ഒരിക്കലും മായ്ക്കാൻ പറ്റില്ല. ലോകത്ത് ജനാധിപത്യം ചർച്ച ചെയ്യപ്പെടുമ്പോൾ ജനാധിപത്യം കഴുത്തുഞെരിക്കപ്പെട്ടതിന്‍റെ പാപം കോൺഗ്രസിന്‍റെ മേലിൽ നിന്ന് ഒരിക്കലും മായ്ക്കപ്പെടില്ല -മോദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiEmergency PeriodCongress
News Summary - Congress' sin will never be erased because democracy was strangled -Narendra Modi
Next Story