കോൺഗ്രസ് മുങ്ങുന്ന കപ്പൽ; ഭരണമില്ലാത്തതിെൻറ നിരാശ-മോദി
text_fieldsജലന്ധർ: പഞ്ചാബിലെ തെരഞ്ഞെടുപ്പ് റാലിയിൽ കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നേരന്ദ്രമോദി. രാജ്യം മുഴുവൻ കോൺഗ്രസിെൻറ കഥ കഴിഞ്ഞു. അധികാരമില്ലാത്തതിെൻറ അസ്വസ്ഥതയാണ് ഇപ്പോൾ കോൺഗ്രസിന്. കരയില്‍ പിടിച്ചിട്ട മത്സ്യത്തിന് തുല്യമാണ് കോൺഗ്രസ് പാര്‍ട്ടിയുടെ അവസ്ഥ. അധികാരത്തിന് വേണ്ടി ബംഗാളിലും ബിഹാറിലും സഖ്യമുണ്ടാക്കി. ഇപ്പോൾ കുടുംബതർക്കമുള്ള ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കി പിടിച്ചുനിൽക്കാൻ നോക്കുകയാണ്. എങ്ങനെയും അധികാരത്തിലെത്താൻ ഒാരോ സംസ്ഥാനത്തേക്കും ഒാടി നടക്കുകയാണ് കോൺഗ്രസെന്നും മോദി കുറ്റപ്പെടുത്തി. ഫെബ്രുവരി നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ജനങ്ങൾ പാഠം പഠിപ്പിക്കണമെന്നും അേദ്ദഹം ആവശ്യപ്പെട്ടു.
രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടിയാണ് ചിലർ പഞ്ചാബിലെ യുവാക്കളെക്കുറിച്ച് ത്വത്തെക്കുറിച്ച് അനാവശ്യ കാര്യങ്ങൾ പറയുന്നതെന്ന് മോദി കൂട്ടിച്ചേർത്തു. എഎപി പ്രകടനപത്രികയിലെ ലഹരിക്കെതിരായ വാഗ്ദാനങ്ങൾ പേരാക്ഷമായി സൂചിപ്പിച്ച മോദി പഞ്ചാബിനെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് ഇതിലൂടെ നടക്കുന്നതെന്ന് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിൽ പ്രകാശ് സിങ് ബാദലിനെ വീണ്ടും മുഖ്യമന്ത്രിയായി കാണാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. വർഷങ്ങളായി രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ബാദൽ നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാനും പാർട്ടികൾ മാറാനും അദ്ദേഹം തയാറായില്ല. ഹിന്ദു – സിഖ് വിഭാഗങ്ങൾ തമ്മിൽ പ്രശ്നങ്ങളുണ്ടായപ്പോൾ ഐക്യത്തിനായി ശ്രമിച്ച ബാദൽ
കർഷകരുടെ സംരക്ഷണത്തിനായി നിരവധി പദ്ധതികളും കൊണ്ടുവന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അഴിമതിക്കെതിരെ ശക്തമായ നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. അഴിമതി തുടച്ചുനീക്കാൻ പഞ്ചാബിലെ ജനങ്ങളുടെ പിന്തുണ മോദി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.