കുല്‍ഭൂഷണ്‍ ജാദവിൻെറ കുടുംബം അപമാനിക്കപ്പെട്ടത് നയതന്ത്ര പരാജയമെന്ന് കോൺഗ്രസ്
text_fieldsന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിൻെറ കുടുംബം അപമാനിക്കപ്പെട്ട സംഭവം കേന്ദ്ര സർക്കാറിൻെറയും വിദേശകാര്യ മന്ത്രാലയത്തിൻെറയും നയതന്ത്ര പരാജയമെന്ന് കോൺഗ്രസ്. ജാദവിൻറെ കുടുംബത്തിന് അപമാനം നേരിട്ടിരിക്കുന്നു. ജാദവിൻെറ കുടുംബത്തിന് എന്തുതരത്തിലുള്ള പ്രോട്ടോക്കോളാണ് ഏർപ്പെടുത്തിയിരിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് വീരപ്പ മൊയ്ലി ആവശ്യപ്പെട്ടു.
കുല്‍ഭൂഷണ്‍ ജാദവിൻെറ കുടുംബാംഗങ്ങള്‍ക്ക് പാക് അധികൃതരില്‍നിന്ന് മോശമായ പെരുമാറ്റം നേരിടേണ്ടിവന്ന സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ ഇന്ന് പാർലമെൻറിൽ രംഗത്തെത്തിയിരുന്നു. ജാദവിനെ രാജ്യത്ത് തിരിച്ചെത്തിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്സഭയില്‍ ആവശ്യപ്പെട്ടു.
ജാദവിനെ സന്ദര്‍ശിക്കാന്‍ പാകിസ്താനിലെത്തിയ അദ്ദേഹത്തിന്റെ ഭാര്യക്കും അമ്മക്കും മോശം പെരുമാറ്റം നേരിടേണ്ടിവന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ്, ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ്, എ.ഐ.എ.ഡി.എം.കെ എന്നിവർ പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്. സംഭവത്തിൽ സര്‍ക്കാര്‍ വ്യാഴാഴ്ച ലോക്സഭയില്‍ പ്രസ്താവന നടത്തുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.
വിഷയത്തിൽ സർക്കാർ മൗനം വെടിയണമെന്ന് ശിവസേന ആവശ്യപ്പെട്ടു. കുല്‍ഭൂഷണ്‍ ജാദവിന്റെ ഭാര്യയുടെ താലിമാലവരെ അഴിച്ചുവാങ്ങിയ സംഭവം രാജ്യത്തെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന് എ.ഐ.എ.ഡി.എം.കെ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.