മഹാഭാരതം ശരിക്ക് വായിക്കണം; ഷായേയും മോദിയേയും പിന്തുണച്ച രജനിക്കെതിരെ കോൺഗ്രസ്
text_fieldsചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും കൃഷ്ണനുമായും അർജുനനമായും താരത്മ ്യം ചെയ്ത രജനീകാന്തിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് കോൺഗ്രസ് നേതൃത്വം. തിങ്കളാഴ്ചയാണ് രജനിക്കെത ിരെ വിമർശനവുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയത്. രജനീകാന്ത് മഹാഭാരതം ശരിക്ക് വായിക്കണമെന്ന് കോൺഗ് രസ് ആവശ്യപ്പെട്ടു.
രജനിയിൽ നിന്ന് ഇത്തരമൊരു പ്രതികരണം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല. അദ്ദേഹം എല്ലാവരേയും ഞെട്ടിച്ച് കളഞ്ഞുവെന്ന് തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ.എസ് അളഗിരി പറഞ്ഞു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്കും പ്രത്യേക അധികാരങ്ങളുണ്ട്. എന്തുകൊണ്ടാണ് കേന്ദ്രസർക്കാർ ഈ അവകാശങ്ങൾ ഇല്ലാതാക്കാത്തത്. ഇതിനെ കുറിച്ച് രജനീകാന്തിൻെറ അഭിപ്രായമെന്താണെന്ന് അളഗിരി ചോദിച്ചു.
മുസ്ലിം ഭൂരിപക്ഷ പ്രദേശമായതിനാലാണ് ജമ്മുകശ്മീരിലെ ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ റദ്ദാക്കിയത്. കശ്മീരിന് ഒരു നീതിയും മറ്റ് സംസ്ഥാനങ്ങൾക്ക് മറ്റൊരു നീതിയും എന്നത് അംഗീകരിക്കാനാവില്ല. കോടിക്കണക്കിന് മനുഷ്യരുടെ അവകാശങ്ങൾ കവർന്നെടുത്ത മോദിയും അമിത് ഷായും എങ്ങനെ കൃഷ്ണനും അർജുനനുമായി മാറും. പ്രിയപ്പെട്ട രജനീകാന്ത് മഹാഭാരതം ഒന്നു കൂടി വായിക്കണമെന്നും കോൺഗ്രസ് പ്രസിഡൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.