കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് കോൺഗ്രസ് കുപ്രചരണം നടത്തുന്നുവെന്ന് പ്രധാനമന്ത്രി
text_fieldsഡെറാഡൂൺ: കോവിഡ് വാക്‌സിനുകളെ കുറിച്ച് കോൺഗ്രസ് കുപ്രചരണം നടത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു.ഉത്തരാഖണ്ഡിലെ പ്രചാരണത്തിന്റെ അവസാന ദിവസം രുദ്രാപൂരിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി സർക്കാരിനെ വിമർശിക്കാൻ കോൺഗ്രസിന്‍റെ പക്കൽ മറ്റ് വിഷയങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ടാണ് വാക്സിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അന്തരിച്ച മുൻ സൈനിക മേധാവി ജനറൽ ബിബിൻ റാവത്തിന്‍റെ പേര് കോൺഗ്രസ് പാർട്ടി വോട്ടിന് വേണ്ടി ദുരുപയോഗം ചെയ്യുന്നതായും കുറ്റപ്പെടുത്തി.
ഉത്തരാഖണ്ഡിൽ ഫെബ്രുവരി 14ന് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഈ അപമാനത്തിന് ഉചിതമായ മറുപടി നൽകണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.
100 വർഷത്തിനിടയിലെ ഏറ്റവും മോശം ആരോഗ്യ പ്രതിസന്ധിയായ കോവിഡിനെ രാജ്യം അഭിമുഖീകരിക്കുമ്പോയും ബി.ജെ.പി സർക്കാർ ഉത്തരാഖണ്ഡിൽ വികസന പ്രവർത്തനങ്ങൾ നടത്തുകയും ദരിദ്രരെ സേവിക്കുകയും ചെയ്തുവെന്ന് പ്രചാരണത്തിനിടെ മോദി അവകാശപ്പെട്ടു.
ഗരീബ് കല്യാൺ യോജനയ്ക്ക് കീഴിലുള്ള സൗജന്യ റേഷൻ ഉൾപ്പടെയുള്ള സേവനങ്ങൾ പ്രതിസന്ധി ഘട്ടത്തിൽ പാവപ്പെട്ടവർക്ക് സഹായകരമായത് മറ്റേതെങ്കിലും പാർട്ടിയാണ് അധികാരത്തിലെങ്കിൽ ലഭിക്കില്ലായിരുന്നുവെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.