ഏക സിവിൽ കോഡിനെ ശക്തമായി ചെറുക്കാൻ കോൺഗ്രസ്; ഡൽഹി ഓർഡിനൻസിൽ എ.എ.പിക്ക് പിന്തുണ
text_fieldsന്യൂഡൽഹി: ഏകസിവിൽ കോഡിനെ ശക്തമായി എതിർക്കാനും ഡൽഹി ഓർഡിനൻസ് വിഷയത്തിൽ ആംആദ്മി പാർട്ടി സർക്കാരിനെ പിന്തുണയ്‌ക്കാനും കോൺഗ്രസ് തീരുമാനം. കോൺഗ്രസിന്റെ പാർലമെന്റ് നയരൂപീകരണ സമിതി യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങളെടുത്തത്.
സിവിൽ കോഡ് അനാവശ്യമെന്ന നിയമകമീഷൻ റിപോർട്ട് ഉയർത്തി പാർലമെന്‍റിൽ എതിർക്കുമെന്നും ന്യൂനപക്ഷ വിഭാഗങ്ങളെ അക്രമിച്ച് നിയമം നടപ്പാക്കാനുള്ള കേന്ദ്രനീക്കത്തെ ചെറുക്കുമെന്നും യോഗം വ്യക്തമാക്കി. കരട് വരുമ്പോൾ തുടർനീക്കങ്ങൾ ആലോചിക്കാനാണ് കോൺഗ്രസ് തീരുമാനം.
അതേസമയം, തിങ്കളാഴ്ച ബംഗളൂരുവിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേരാനിരിക്കെയാണ് ഡൽഹി ഓർഡിനൻസ് വിഷയത്തിൽ എ.എ.പിക്കു പിന്തുണ നൽകാനുള്ള കോൺഗ്രസ് തീരുമാനം എന്നത് ശ്രദ്ധേയമാണ്. പിന്തുണയില്ലെങ്കിൽ സഖ്യത്തിനില്ലെന്ന് ആം ആദ്മി പാർട്ടി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, നിയമനം എന്നിവ തീരുമാനിക്കുന്നതിനായി പ്രത്യേക അതോറിറ്റിക്ക് രൂപം നൽകാനാണ് കേന്ദ്ര സർക്കാർ നീക്കം. ഡൽഹി സർക്കാരിന് സുപ്രീം കോടതി ഉത്തരവിലൂടെ ലഭിച്ച അധികാരം മറികടക്കാനാണ് കേന്ദ്രസർക്കാർ ഓർഡിനൻസിലൂടെ ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.