Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറഫാൽ: മോദിക്കും...

റഫാൽ: മോദിക്കും നിർമലക്കുമെതിരെ അവകാശലംഘന നോട്ടീസ്​

text_fields
bookmark_border
റഫാൽ: മോദിക്കും നിർമലക്കുമെതിരെ അവകാശലംഘന നോട്ടീസ്​
cancel

ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ പോ​ർ​വി​മാ​ന ഇ​ട​പാ​ടി​​​െൻറ കാ​ര്യ​ത്തി​ൽ പാ​ർ​ല​മ​​െൻറി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​തി​ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, പ്ര​തി​രോ​ധ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ ലോ​ക്​​സ​ഭ​യി​ൽ കോ​ൺ​ഗ്ര​സി​​​െൻറ അ​വ​കാ​ശ​ലം​ഘ​ന നോ​ട്ടീ​സ്.

ഫ്രാ​ൻ​സു​മാ​യു​ള്ള ക​രാ​റി​ന്​ ര​ഹ​സ്യ​സ്വ​ഭാ​വം ഉ​ള്ള​തി​നാ​ൽ പോ​ർ​വി​മാ​ന​ത്തി​​​െൻറ വി​ല പാ​ർ​ല​മ​​െൻറി​ൽ വെ​ളി​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ്​ ലോ​ക്​​സ​ഭ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, ഇ​തു​ സ​ഭ​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ അ​വ​കാ​ശ​ലം​ഘ​ന നോ​ട്ടീ​സ്. കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ നാ​ലു ബി.​ജെ.​പി എം.​പി​മാ​ർ ലോ​ക്​​സ​ഭ​യി​ൽ അ​വ​കാ​ശ​ലം​ഘ​ന നോ​ട്ടീ​സ്​ ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ്​ കോ​ൺ​ഗ്ര​സി​​​െൻറ ന​ട​പ​ടി.

ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റു​മാ​യി താ​ൻ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ, വി​മാ​ന വി​ല വെ​ളി​പ്പെ​ടു​ത്തു​ന്ന​തി​ന്​ ഫ്രാ​ൻ​സ്​ എ​തി​ര​ല്ലെ​ന്ന്​ പ​റ​ഞ്ഞ​താ​യി രാ​ഹു​ൽ ലോ​ക്​​സ​ഭ​യി​ൽ പ​റ​ഞ്ഞി​രു​ന്നു. ക​രാ​റി​ന്​ ര​ഹ​സ്യാ​ത്​​മ​ക​ത​യു​ണ്ടെ​ന്ന്​ ഫ്രാ​ൻ​സ്​ പ്ര​സ്​​താ​വ​ന ന​ട​ത്തി​യ​തു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്, രാ​ഹു​ൽ സ​ഭ​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു​വെ​ന്ന്​ ബി.​ജെ.​പി വാ​ദി​ക്കു​ന്ന​ത്. ര​ഹ​സ്യ​സ്വ​ഭാ​വം വി​ല​യു​ടെ കാ​ര്യ​ത്തി​ല​ല്ല, സാ​േ​ങ്ക​തി​ക വി​ദ്യ​യു​ടെ കാ​ര്യ​ത്തി​ലാ​ണെ​ന്നാ​ണ്​ കോ​ൺ​ഗ്ര​സി​​​െൻറ പ​ക്ഷം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressrafale dealmalayalam newsnotice for privilege motion
News Summary - Congress submits notice for privilege motion for misleading House on Rafale deal-india news
Next Story