Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദ്വേഷ രാഷ്​ട്രീയത്തെ...

വിദ്വേഷ രാഷ്​ട്രീയത്തെ സ്​ത്രീകൾ അവസാനിപ്പിക്കും, യു.പിയിലെ 40 ശതമാനം സീറ്റുകൾ​ വനിതകൾക്ക്​ നൽകും -പ്രിയങ്ക ഗാന്ധി

text_fields
bookmark_border
വിദ്വേഷ രാഷ്​ട്രീയത്തെ സ്​ത്രീകൾ അവസാനിപ്പിക്കും, യു.പിയിലെ 40 ശതമാനം സീറ്റുകൾ​ വനിതകൾക്ക്​ നൽകും -പ്രിയങ്ക ഗാന്ധി
cancel

ലഖ്​നൗ: ഉത്തർപ്രദേശ്​ നിയമസഭ​ തെരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റുകൾ വനിതകൾക്ക്​ നൽകുമെന്ന്​ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നിയസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കായി ലഖ്​നൗവിലെത്തിയ പ്രിയങ്ക മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു.

'' സ്​ത്രീകൾ ഉത്തർപ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പിൽ സജീവമായുണ്ടാകും. രാഷ്​ട്രീയ പാർട്ടികൾ ചിന്തിക്കുന്നത്​ എൽ.പി.ജി സിലിണ്ടർ നൽകി സ്​ത്രീകളെ സംതൃപ്​തരാക്കാമെന്നാണ്​. സ്​ത്രീകൾക്ക്​ ഇത്രയും പ്രാതിനിധ്യം നൽകാൻ തീരുമാനിക്കുന്നത്​ ഉന്നാവോ ബലാംത്സംഗ ഇരക്കും, ഹഥ്രസിൽ നീതി ലഭിക്കാത്ത പെൺകുട്ടിക്കും, ലഖിംപൂർ ഖേരിയിൽ വെച്ച്​ കണ്ടപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രിയാക​ണമെന്ന്​ ആഗ്രഹം ​പ്രകടിപ്പിച്ച പെൺകുട്ടിക്കും വേണ്ടിയാണ്​. ഉത്തർ പ്രദേശ്​ പുരോഗമിക്കണമെന്ന്​ ആഗ്രഹിക്കുന്ന ഓരോ പെൺകുട്ടിക്കും വേണ്ടിയാണ്​ ഈ തീരുമാനം. വിദ്വേഷ രാഷ്​ട്രീയത്തെ അവസാനിപ്പിക്കാൻ സ്​ത്രീകൾക്കേ കഴിയൂ'' -പ്രിയങ്ക പറഞ്ഞു. ​ സ്​ത്രീകളോട്​ ത​െൻറ തോളോട്​ തോൾ​ ചേർന്ന്​ തെരഞ്ഞെടുപ്പ്​ പോരാട്ടത്തിന്​ ഇറങ്ങാനും പ്രിയങ്ക ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ്​ അടുക്കുന്നതോടെ ലഖ്​നൗവിൽ സ്ഥിരതാമസമാക്കി തെരഞ്ഞെടുപ്പ്​ പ്രചാരണത്തിൽ സജീവമാക്കാനാണ്​ പ്രിയങ്കയുടെ പദ്ധതി. ഉത്തർപ്രദേശിൽ കോൺഗ്രസ്​ ഇപ്പോൾ നടത്തുന്ന കാമ്പയിൻ മുമ്പത്തെ രണ്ടെണ്ണവുമായി താരതമ്യം ചെയ്യു​േമ്പാൾ​ ഏറെ വ്യത്യസ്​തമാണ്​. 2009 ലോക്​സഭാ തെരഞ്ഞെട​ുപ്പിലെ മെച്ചപ്പെട്ട പ്രകടനത്തിനുശേഷം 2012ലും 2017ലും നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അങ്കത്തട്ടിലിറങ്ങിയ കോൺഗ്രസിന്​ ഏറെ നിരാശ സമ്മാനിച്ചതായിരുന്നു ഫലം. ക​ഴിഞ്ഞ തവണത്തേതു​േപാലെ ഇക്കുറിയും സമാജ്​ വാദി പാർട്ടിക്കൊപ്പം ചേർന്ന്​ മുന്നണിയായി മത്സരിക്കുന്നതിൽ താൽപര്യമുണ്ടെന്ന്​ കോൺഗ്രസ്​ വ്യക്​തമാക്കിയിട്ടുണ്ട്​. എന്നാൽ, എസ്​.പി ഇതേക്കുറിച്ച്​ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കർഷകരെ കാറിടിച്ചുകൊന്ന സംഭവത്തിൽ വീട്ടുതടങ്കലിലായതും ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സന്ദർശിച്ചതും പിന്നാലെ നരേന്ദ്ര മോദിയുടെ തട്ടകമായ വാരണാസിയിലെ ഉജ്ജ്വല റാലിയും പ്രിയങ്കയെ കൂടുതൽ പ്രിയങ്കരിയാക്കിയിട്ടുണ്ട്​. യു.പിയിൽ പ്രിയങ്കയെക്കുറിച്ചും കോൺഗ്രസിനെക്കുറിച്ചും ആളുകൾ കൂടുതൽ സംസാരിച്ചു തുടങ്ങിയതായി​ 'ദ ക്വിന്‍റ്​' റിപ്പോർട്ട്​ ചെയ്യുന്നു. പ്രിയങ്ക വന്നതോടെ വർഷങ്ങൾക്കുശേഷം അടിത്തട്ടിലടക്കം പാർട്ടി കൂടുതൽ ചലനാത്​മകമായിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka Gandhi
News Summary - Congress to give 40% tickets to women in UP polls: Priyanka Gandhi
Next Story