കോൺഗ്രസ് ചിന്താശിബിരത്തിന് ഇന്ന് തുടക്കം
text_fieldsന്യൂഡൽഹി: ഒമ്പതു വർഷത്തെ ഇടവേളക്കു ശേഷം കോൺഗ്രസിന്റെ ചിന്താശിബിരം വെള്ളിയാഴ്ച മുതൽ രാജസ്ഥാനിലെ ഉദയ്പൂരിൽ. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി 400ൽപരം വരുന്ന നേതാക്കളെ അഭിസംബോധന ചെയ്യുന്നതോടെ സമ്മേളനത്തിന്റെ തുടക്കമാവും.
എം.പിമാർ, എം.എൽ.എമാർ, മുതിർന്ന നേതാക്കൾ എന്നിവർ പങ്കെടുക്കുന്ന മൂന്നു ദിവസത്തെ സമ്മേളനത്തിലെ ചിന്താവിഷയങ്ങൾ ഇവയാണ്: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ വെല്ലുവിളി എങ്ങനെ നേരിടും? വിഭാഗീയതയുടെ രാഷ്ട്രീയത്തെ എങ്ങനെ പ്രതിരോധിക്കും? കോൺഗ്രസ് നെടുംതൂണായി നിൽക്കുന്ന വിധം പ്രതിപക്ഷ കൂട്ടായ്മ രൂപപ്പെടുത്തുന്നതിന്റെ തന്ത്രങ്ങൾ എന്തൊക്കെ? വിവിധ വിഷയങ്ങളിൽ പരാജയമായ സർക്കാറിനെതിരായ സമരമാർഗങ്ങൾ എന്തൊക്കെ?
സംഘടനാതലത്തിലെ പ്രശ്നവിഷയങ്ങളുമുണ്ട്: ദുർബലമാകുന്ന പാർട്ടിയുടെ വിവിധ സംസ്ഥാനങ്ങളിലെ വീണ്ടെടുപ്പിന് സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെ? തലമുറമാറ്റവും നേതൃമാറ്റവും പരിക്കില്ലാതെ നടപ്പാക്കുകയും യുവ-വനിത പ്രാതിനിധ്യം വർധിപ്പിക്കുകയും ചെയ്യുന്നതിന്റെ മാർഗങ്ങൾ? നേതൃസ്ഥാനത്തേക്ക് രാഹുൽ വീണ്ടുമെത്തുന്ന സമയം ഏതാകണം? പാർട്ടിയിലും അടുത്ത തെരഞ്ഞെടുപ്പിലും പ്രിയങ്ക ഗാന്ധിയുടെ പങ്ക് എന്താകണം?
രാഹുൽ ഗാന്ധിയെ ഉപാധ്യക്ഷനായി വാഴിച്ച 2013ലെ ജയ്പൂർ ചിന്താശിബിരത്തിന് ശേഷം കർമപദ്ധതി രൂപപ്പെടുത്താൻ നേതൃനിരയുടെ പ്രത്യേക യോഗം നടക്കുന്നത് ഇപ്പോഴാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.