ലോക്സഭാ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം; പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ തേടാൻ കോൺഗ്രസ്
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനു പിന്നാലെ ലോക്സഭാ സ്പീക്കർ ഓം ബിർലക്കെതിരെ കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ഇതിനായി പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ തേടും.
കോൺഗ്രസ് എം.പിമാരുടെ യോഗത്തിൽ വിഷയം ചർച്ച ചെയ്തതായാണ് വിവരം. തിങ്കളാഴ്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കളുടെ യോഗം ചേർന്നിരുന്നു. ഉദ്ധവ് താക്കറെ ഉൾപ്പെടെ 19 പ്രതിപക്ഷ നേതാക്കൾ യോഗത്തിൽ പങ്കെടുത്തതായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു.
രാഹുൽ ഗാന്ധിയുടെ അയോഗ്യത വിഷയത്തിൽ മാര്‍ച്ച് 29 മുതൽ ഏപ്രില്‍ 30 വരെ രാജ്യവ്യാപക സമരം നടത്താനാണ് കോൺഗ്രസ് നീക്കം. രാഹുലിനെതിരെയുള്ള നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവുമായി പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം രംഗത്തുവന്നിരുന്നു. ഈ പ്രതിപക്ഷ ഐക്യമാണ് അവിശ്വാസ പ്രമേയം എന്ന ചർച്ചയിലേക്ക് കോൺഗ്രസിനെ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.