യു.പിയിൽ ഒരുകൈ നോക്കാൻ കോൺഗ്രസ്
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ തുറുപ്പുശീട്ടാക്കി അപ്രതീക്ഷ ിത നീക്കം നടത്തിയ കോൺഗ്രസ് യു.പിയിൽ ഒരുകൈ പരീക്ഷണത്തിന്. ഏറ്റവും കൂടുതൽ സീറ്റുള ്ള യു.പിയിലെ തെരഞ്ഞെടുപ്പു ചിത്രത്തിൽനിന്ന് പുറത്താകുമായിരുന്ന സാഹചര്യം പ്രിയങ് കയെ കളത്തിലിറക്കി മാറ്റിയെടുക്കാൻ ശ്രമിക്കുകയാണ് കോൺഗ്രസ്.
യു.പിയിൽ പ്രിയങ് ക വഴി വലിയ നേട്ടം കോൺഗ്രസ് ഉണ്ടാക്കാനിടയില്ല. എന്നാൽ, മുന്നാക്ക വോട്ടുകളെ സ്വാധീനി ച്ച് ബി.ജെ.പിയെ പരിക്കേൽപിക്കാൻ കോൺഗ്രസിനു സാധിക്കും. യോഗി ആദിത്യനാഥിെൻറ തട്ടകമായ ഗോരഖ്പുരിൽ ബി.ജെ.പിയെ ഉപതെരഞ്ഞെടുപ്പിൽ മലർത്തിയടിക്കാൻ പ്രതിപക്ഷത്തിനു കഴിഞ്ഞു. സ്വന്തംനിലയിൽ മത്സരിച്ച കോൺഗ്രസിെൻറ സ്ഥാനാർഥി, ബി.ജെ.പി പാളയത്തിൽനിന്ന് മുന്നാക്ക വോട്ടുകൾ പിടിച്ചുവെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇത് പല മണ്ഡലത്തിലും ആവർത്തിച്ചേക്കാം.
ബി.എസ്.പിക്കും സമാജ്വാദി പാർട്ടിക്കുമുള്ള പരിക്ക് വലിയ തോതിലാവില്ല എന്നാണ് വിലയിരുത്തൽ. രണ്ടു പാർട്ടികളുടെയും വോട്ടുബാങ്കിന് ഒരർഥത്തിൽ സാമുദായിക കേഡർ സ്വഭാവമുണ്ട്. 80 സീറ്റിലും മത്സരിക്കാനാണ് കോൺഗ്രസ് തീരുമാനം.
രണ്ടു സീറ്റു മാത്രം ഒഴിച്ചിട്ട് കോൺഗ്രസിനെ മൂലക്കാക്കിയ സമാജ്വാദി പാർട്ടിയും ബി.എസ്.പിയും പ്രിയങ്കയുടെ വരവ് ആ പാർട്ടിയുടെ ആഭ്യന്തര കാര്യമെന്നാണ് പറഞ്ഞൊഴിയുന്നത്. എന്നാൽ, പ്രധാനമന്ത്രി സ്ഥാനാർഥിയാകാനുള്ള മായാവതിയുടെയും ഒപ്പം മമത ബാനർജിയുടെയും ചരടുവലികൾക്ക് വനിതയെ ഇറക്കി തടയിടാനും ദേശീയ രാഷ്ട്രീയത്തിൽ മേൽക്കൈ നേടാനുമാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
പ്രിയങ്കയുടെ വരവ് കോൺഗ്രസിലെ സമവാക്യങ്ങൾക്ക് ഗുണമാണോ ദോഷമാണോ ചെയ്യുകയെന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്. രാഹുൽ ഗാന്ധി വ്യക്തിമുദ്ര പതിപ്പിച്ചുവരുന്നതിനിടയിൽ ശ്രദ്ധാകേന്ദ്രം പ്രിയങ്കയായി മാറുന്നത്, കോൺഗ്രസിലെ അധികാര സമവാക്യങ്ങളിൽ മാറ്റം വരുത്തുമെന്നു കാണുന്നവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.