ഉന്നാവ് പെൺകുട്ടിയുടെ മാതാവടക്കം 40 ശതമാനം വനിതകൾ; യു.പിയിലെ കോൺഗ്രസിെൻറ ആദ്യ സ്ഥാനാർഥി പട്ടികയിങ്ങനെ
text_fieldsവനിതകളെയും യുവാക്കളെയും നിറച്ച് യു.പിയിലെ കോൺഗ്രസിെൻറ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. 125 പേരുടെ പട്ടിക പുറത്തുവിട്ടതിൽ 40 ശതമാനം (50 പേർ) വനിതകളാണ്. ആദ്യ പട്ടികയിൽ 40 ശതമാനം പ്രാതിനിധ്യം യുവാക്കൾക്കുമാണ്.
ഉത്തർ പ്രദേശിെൻറ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചത്. ഉന്നാവ് പെൺകുട്ടിയുടെ മാതാവും ആക്ടിവിസ്റ്റ് സദഫ് ജാഫറും ആശ വർക്കർ പൂനം പാണ്ഡെയും ആദ്യ ഘട്ട പട്ടികയിലുൾപ്പെട്ടിട്ടുണ്ട്.
ഫെബ്രുവരി 10 മുതൽ ഏഴ് ഘട്ടങ്ങളിലായാണ് യു.പിയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 403 സീറ്റുകളാണ് ആകെയുള്ളത്. മാർച്ച് 10 നാണ് വോട്ടെണ്ണൽ.
2017 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 312 സീറ്റ് നേടിയാണ് ബി.ജെ.പി അധികാരത്തിലേറിയത്. സംസ്ഥാനത്തെ പ്രബല പ്രാദേശിക പാർട്ടികളായ എസ്.പി 47 സീറ്റും ബി.എസ്.പി 19 സീറ്റും നേടിയപ്പോൾ കോൺഗ്രസ് ഏഴ് സീറ്റിലേക്ക് ഒതുങ്ങിയിരുന്നു. ശേഷം, കോൺഗ്രസിെൻറ ജനകീയ അടിത്തറ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയാണ് 2022 ലെ നിയമ സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇത്തവണ, പ്രബലമായ പ്രാദേശിക പാർട്ടികളൊന്നും കോൺഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന് തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.