Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമീരാകുമാറിനെ...

മീരാകുമാറിനെ കോൺഗ്രസ്​ ബലിയാടാക്കി:​ ബി.​െജ.പി

text_fields
bookmark_border
മീരാകുമാറിനെ കോൺഗ്രസ്​ ബലിയാടാക്കി:​ ബി.​െജ.പി
cancel

ന്യൂഡൽഹി: മീരാ കുമാറിനെ കോൺഗ്രസ്​ ബലിയാടാക്കിയിരിക്കുകയാണെന്ന്​ ബി.​െജ.പി. മുൻ ലോക്​ സഭാ സ്​പീക്കർ മീരാ കുമാറാണ്​ പ്രതിപക്ഷത്തി​​​​െൻറ രാഷ്​ട്രപതി സ്​ഥാനാർഥി. എന്നാൽ എൻ.ഡി.എ സ്​ഥാനാർഥി രാംനാഥ്​ കോവിന്ദിന്​ ഭൂരിപക്ഷം ലഭിക്കു​െമന്ന്​ ഉറപ്പുള്ള സാഹചര്യത്തിലാണ്​ ബി.ജെ.പി നേതാവ്​ എസ്. പ്രകാശി​​​​െൻറ അഭിപ്രായപ്രകടനം.  

തെരഞ്ഞെടുപ്പിൽ മീരാ കുമാറിനെ ബലിയാടാക്കുകയാണ്​ കോൺഗ്രസെന്ന്​​ മനസിലായാൽ അവർ തകർന്നു പോകും.  അന്ത​സ്സോടുകൂടി സ്​പീക്കർ സ്​ഥാനം വഹിച്ചയാളാണ്​ മീരാ കമാർ. തോൽക്കു​െമന്നറിഞ്ഞു ​െകാണ്ട്​ കോൺഗ്രസ്​ അവരെ സ്​ഥാനാർഥിയാക്കരുതായിരുന്നുവെന്ന്​ ബി.ജെ.പി ​നേതാവ്​ എസ്​. പ്രകാശ്​ പറഞ്ഞു. ബി.ജെ.പിയുടെ ദലിത്​ സ്​​ഥാനാർഥിക്കെതിരെ ഒരു ദലിത്​ സ്​ഥാനാർഥിയെ തന്നെ നിർത്തി സമൂഹത്തിൽ വേർതിരിവുണ്ടാക്കാൻ ശ്രമിക്കുകയാണ്​ കോൺഗ്രസ്​ എന്നും ബി.ജെ.പി നേതാവ്​ കുറ്റപ്പെടുത്തി. 

രാഷ്​ട്രീയത്തിലിറങ്ങിയ സ്​ത്രീ എന്ന നിലക്ക്​ മീരാകുമാറിനെ താൻ അഭിനന്ദിക്കുന്നു​െവന്ന്​ ബി.​ജെ.പിയുടെ മറ്റൊരു നേതാവ്​ ഷൈന എൻ.സി പറഞ്ഞു. രണ്ടു സ്​ഥാനാർഥികളും വിജയം അർഹിക്കുന്നവരാണ്​. എന്നാൽ ഇൗ പ്രത്യേക കേസിൽ എൻ.ഡി.എക്കാണ്​ ഭൂരിപക്ഷമുള്ള​െതന്നും ഷൈന പറഞ്ഞു. ജൂലൈ 17 നാണ്​ രാഷ്​ട്രപതി തെരഞ്ഞെടുപ്പ്​. ജൂലൈ 24 ന്​ പ്രണബ്​ മുഖർജി രാഷ്​ട്രപതി ഭവ​​​​െൻറ പടിയിറങ്ങും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:president electionram nath kovindmeera kumar
News Summary - Congress using Meira Kumar as 'sacrificial goat': BJP
Next Story