സിബലിനെതിരെ ഗെഹ്ലോട്ട്; കോൺഗ്രസിൽ കലഹം മുറുകുന്നു
text_fieldsന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ കോൺഗ്രസിലെ കലഹം മുറുകുന്നു. പാർട്ടി നേതൃത്വത്തെ കുറ്റപ്പെടുത്തി പത്രത്തിൽ അഭിമുഖം നൽകിയ മുതിർന്ന നേതാവ് കപിൽ സിബലിനെതിരെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.
പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ മാധ്യമങ്ങളോട് പറയേണ്ട ആവശ്യം ഇല്ലായിരുെന്നന്നും, സിബലിെൻറ പരാമർശങ്ങൾ രാജ്യമെങ്ങുമുള്ള പാർട്ടി പ്രവർത്തകരുടെ വികാരം മുറിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഓരോ പ്രതിസന്ധിയും കോൺഗ്രസ് മറികടന്നിട്ടുണ്ട്. ആശയ സമ്പന്നതയും നിശ്ചയ ദാർഢ്യവും പ്രകടമാക്കിയിട്ടുണ്ട്.2004ൽ യു.പി.എ അധികാരത്തിൽ വന്നത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൻകീഴിലാണ്. ഇപ്പോഴത്തെ ഘട്ടവും പാർട്ടി അതിജീവിക്കുമെന്ന് ഗെഹ്ലോട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.