Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിലെ കോവിഡ്​...

ഇന്ത്യയിലെ കോവിഡ്​ പോരാട്ടത്തെ കോൺഗ്രസ്​ ദുർബലപ്പെടുത്തുന്നു; പാകിസ്​താന്​ ആയുധം കൊടുക്കുന്നു -ബി.ജെ.പി

text_fields
bookmark_border
ഇന്ത്യയിലെ കോവിഡ്​ പോരാട്ടത്തെ കോൺഗ്രസ്​ ദുർബലപ്പെടുത്തുന്നു; പാകിസ്​താന്​ ആയുധം കൊടുക്കുന്നു -ബി.ജെ.പി
cancel

ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ്​ പോരാട്ടത്തെ ദുർബലപ്പെടുത്തി കോൺഗ്രസ്​ പാകിസ്​താന്​ ആയുധം നൽകുകയാണെന്ന്​ ബി.ജെ.പി. കോവിഡ്​ പ്രതിരോധത്തിലെ കേന്ദ്രസർക്കാർ വീഴ്​ചകളെ തുറന്നുകാട്ടിയതിനെത്തുടർന്നാണ്​ ബി.​ജെ.പിയുടെ ആരോപണം.

കോവിഡ്​ പ്രതിരോധം കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യ മഹത്തരമല്ലെന്നും കുപ്രസിദ്ധിയാർജിച്ചുവെന്നും മധ്യപ്രദേശ്​ മുൻ മുഖ്യമന്ത്രി കമൽനാഥ്​ പറഞ്ഞിരുന്നു. ഇതിനെതിരെയും ബി.ജെ.പി വക്താവ്​ ഗൗരവ്​ ഭാട്ടിയ രംഗത്തെത്തി. കോണഗ്രസ്​ ഇന്ത്യയെ അപമാനിക്കുകയാണെന്ന്​ ബി.ജെ.പി പറഞ്ഞു.

കോവിഡി​െൻറ ഇന്ത്യൻ വേരിയൻറ്​ എന്ന പ്രയോഗം കോൺ​ഗ്രസ്​ ഓഫീസുകളിൽ നിന്നുൽഭവിച്ചതാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. മോദി ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകരെ ഓർത്ത്​ ആത്മാർഥമായി കരഞ്ഞതിനെപ്പോലും രാഹുൽ പരിഹസിക്കുകയാണ്​. 2008ൽ ബട്​ല ഹൗസ്​ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തീവ്രവാദികൾക്ക്​ വേണ്ടി കോൺഗ്രസ്​ കരഞ്ഞതാണോ മോദിയുടെ കരച്ചിലാണോ ആത്മാർഥയുള്ളതെന്ന്​ ജനം വിലയിരുത്ത​ട്ടെയെന്നും ബി.ജെ.പി വക്താവ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressBJP
News Summary - Congress weakening India's fight against Covid, providing tools to Pakistan: BJP
Next Story