ശ്രീരാമൻ സാങ്കൽപ്പികമെന്ന് പറഞ്ഞ കോൺഗ്രസുകാർ ഇന്ന് ജയ്ശ്രീറാം വിളിക്കുന്നു - നരേന്ദ്ര മോദി
text_fieldsന്യൂഡൽഹി: ശ്രീരാമൻ സാങ്കൽപ്പികമാണെന്ന് വിളിച്ചുപറഞ്ഞ കോൺഗ്രസുകാർ ഇപ്പോൾ ജയ്ശ്രീറാം വിളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിലെ രേവാരിയിൽ എയിംസിന്റെ തറക്കല്ലിടൽ ചടങ്ങിന് ശേഷം സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370-ാം അനുച്ഛേദം റദ്ദാക്കുന്നതിനെതിരെ കോൺഗ്രസ് പലപ്പോഴും മുടക്കുണ്ടാക്കിയിട്ടുണ്ട്. എന്നാൽ ആർട്ടിക്കിൾ 370 റദ്ദാക്കുമെന്ന് മോദി ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നുവെന്നും ഈ ഉറപ്പ് നടപ്പിലാക്കിയെന്നും മോദി പറഞ്ഞു. രാജ്യത്തിനായി രാമക്ഷേത്രം പണിയുമെന്ന ഗ്യാരണ്ടി നൽകി. അതും നടപ്പിലാക്കി. 2013ൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കി പാർട്ടി പ്രഖ്യാപിച്ച ശേഷം ആദ്യമെത്തിയത് രേവാരിയിലാണ്. അന്ന് ഉറപ്പ് നൽകിയ ഗ്യാരണ്ടികളെല്ലാം നടപ്പിലാക്കിയാണ് രണ്ടാം വരവ്. ഇനി വരുമ്പോൾ ജനങ്ങളുടെ എൻ.ഡി.എ 400 സീറ്റിൽ വിജയിച്ച ശേഷമായിരിക്കുമെന്നും മോദി പറഞ്ഞു. സീറ്റ് രാഷ്ട്രീയത്തിൽ നിർബന്ധമാണെങ്കിലും തനിക്ക് ജനങ്ങളുടെ ആശീർവാദമാണ് വലുതെന്നും മോദി പറഞ്ഞു.
രാജ്യം ഉയരങ്ങളിലെത്തിയെന്നും അതിന് കാരണം ജനങ്ങളുടെ അനുഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തറിലും യു.എ.ഇയിലും നടത്തിയ സന്ദർശനത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും ഇന്ത്യക്ക് ലഭിക്കുന്ന സ്നേഹം മോദിക്ക് മാത്രമുള്ളതല്ല, ഓരോ ഇന്ത്യക്കാരനുമുള്ളതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.