ഗുജറാത്തിൽ തൊഴിൽരഹിതർക്ക് 5000 രൂപവീതം നൽകുമെന്ന് കോൺഗ്രസ്
text_fieldsഅഹമ്മദാബാദ്: ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ തൊഴിൽരഹിതർക്ക് യോഗ്യതക്കനുസരിച്ച് 5000 രൂപ വീതം നൽകുമെന്ന് കോൺഗ്രസ്. ഇക്കണോമിക്സ് ടൈംസിന് നൽകിയ അഭിമുഖത്തിൽ ഗുജറാത്തിെൻറ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി അശോക് ഗെഹ്ലോട്ടാണ് ഇക്കാര്യം പറഞ്ഞത്.
അധികാരത്തിലെത്തിയാൽ പാവപ്പെട്ടവർക്ക് വീട് നിർമിച്ച് നൽകും. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് തൊഴിൽ സംവരണം ഏർപ്പെടുത്തും. അൽപേഷ് താക്കൂർ കോൺഗ്രസിൽ ചേരാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഹർദിക് പേട്ടലുമായും, ജിഗ്നേഷ് മേവാനിയുമായും ചർച്ചകൾ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കർഷകരുടെ അവസ്ഥ ഗുജറാത്തിൽ പരിതാപകരമാണ്. കർഷകരുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി കോൺഗ്രസ് നടപടികൾ സ്വീകരിക്കും. കർഷകർക്ക് വിളകൾക്ക് ന്യായവില ഉറപ്പാക്കും. ജി.എസ്.ടി ഗുജറാത്ത് വ്യവസായ മേഖലയിൽ പ്രതികൂലമായാണ് ബാധിച്ചിരിക്കുന്നത്. വ്യവസായ മേഖലയുടെ പുരോഗതിക്കായും നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.