കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാമക്ഷേത്രം പണിയുമെന്ന് ഹരീഷ് റാവത്ത്
text_fieldsന്യൂഡൽഹി: 2019 ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയാൽ രാമക്ഷേത്രം പണിയുമെന്ന് എ.െഎ.സി.സി ജനറൽ സെക ്രട്ടറി ഹരീഷ് റാവത്ത്. അയോധ്യയെ കുറിച്ചുള്ള തെൻറ പ്രസ്താവന ഇപ്പോൾ തന്നെ പൊതുമണ്ഡലത്തിലുണ്ട്. അയോധ ്യയിൽ മികച്ച ക്ഷേത്രം പണിയാൻ കോൺഗ്രസ് ശ്രമം നടത്തും. അയോധ്യ വിഷയത്തിലെ തെൻറ നിലപാട് പാർട്ടിയുടെ പ്രസ്താവനയായി പരിഗണിക്കാമെന്നും റാവത്ത് പറഞ്ഞു.
ദേശസ്നേഹിയെന്ന പദവി മോദിക്ക് മാത്രമാണ് ബി.ജെ.പി നൽകുന്നത്. രാജ്യത്തെ ഒാരോ പൗരനും ദേശസ്നേഹിയാണ്. താനുമൊരു ദേശസ്നേഹിയാണ്. രാജ്യം മുഴുവൻ പുൽവാമയിൽ മരിച്ച ധീര സൈനികർക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ ഇൗ വർഷത്തെ ബജറ്റ് നിരാശജനകമാണെന്നും സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രി വ്യക്തമാക്കി.
രാമക്ഷേത്ര പ്രശ്നം തെരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കാനുള്ള നീക്കങ്ങളുമായി ബി.ജെ.പി മുന്നോട്ട് പോകുന്നതിനിടെയാണ് ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസിെൻറ പ്രസ്താവനയും പുറത്ത് വന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.