കോൺഗ്രസിന് അഞ്ചു സീറ്റുകൾ പോലും ലഭിക്കില്ല; ഗുജറാത്തിന് മാറ്റം ആവശ്യമാണെന്നും കെജ്രിവാൾ
text_fieldsന്യൂഡൽഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അഞ്ചു സീറ്റുകൾ പോലും ലഭിക്കില്ലെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. ഗുജറാത്തിലെ ജനങ്ങൾക്ക് മാറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ടുഡേ സംഘടിപ്പിച്ച മീഡിയ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഗുജറാത്തിലെ ജനങ്ങൾക്ക് മാറ്റം ആവശ്യമാണ്. ജനങ്ങൾ മാറ്റം ആഗ്രഹിച്ചിരുന്നില്ലെങ്കിൽ ഞങ്ങൾക്ക് ഇടം ലഭിക്കില്ലായിരുന്നു. ഞങ്ങൾക്ക് 30 ശതമാനം വോട്ട് വിഹിതം ലഭിക്കും. പഞ്ചാബിൽ ഞങ്ങൾ സർക്കാർ രൂപവത്കരിച്ചു. അതുപോലെ ഗുജറാത്തിലും മാറ്റമുണ്ടാകും' -കെജ്രിവാൾ പറഞ്ഞു.
ഗുജറാത്തിൽ, കോൺഗ്രസിന് അഞ്ചു സീറ്റുകൾപോലും ലഭിക്കില്ല. ഞങ്ങൾ രണ്ടാമതാണെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ ടിവി അവതാരകനും സാമൂഹിക പ്രവർത്തകനുമായ ഇസുദൻ ഗാധ്വിയാണ് ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി. ഗുജറാത്തിൽ രണ്ടു ഘട്ടങ്ങളിലായാണ് വോട്ടെടൊപ്പ്, ഡിസംബർ ഒന്നിനും അഞ്ചിനും. എട്ടിന് ഫലം പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.