25ൽ 18ഉം വിജയിച്ചു, കൂടെ ഒരു ലോക്സഭ സീറ്റും; തമിഴ്നാട്ടിൽ മികച്ച സ്ട്രൈക്ക് റേറ്റുമായി കോൺഗ്രസ്
text_fieldsചെന്നൈ: കേരളത്തിലെയും അസമിലെയും പരാജയങ്ങൾക്കിടയിലും കോൺഗ്രസിന് ആശ്വാസമായി തമിഴ്നാട്. മത്സരിച്ച 25ൽ 18ഉം വിജയിക്കാനായത് സഖ്യത്തിലും സംസ്ഥാനത്തും കോൺഗ്രസിന് കരുത്തായി. സഖ്യത്തിൽ സീറ്റ് അനുവദിക്കുന്നതിനെച്ചൊല്ലി കോൺഗ്രസും ഡി.എം.കെയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും അന്തിമ ഘട്ടത്തിൽ എല്ലാം പരിഹരിക്കുകയായിരുന്നു. 72 ശതമാനമാണ് കോൺഗ്രസിന്‍റെ സ്ട്രൈക്ക് റൈറ്റ്.
2011ൽ 63 സീറ്റുകൾ മത്സരിച്ച കോൺഗ്രസിന് അഞ്ചു സീറ്റിലും 2016ൽ 41 സീറ്റുകളിൽ എട്ടെണ്ണത്തിലും മാത്രമേ കോൺഗ്രസിന് വിജയിക്കാനായുള്ളൂ. നിയമസഭ തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് പിന്നാലെ കന്യാകുമാരി ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ 1,37,950 വോട്ടുകൾക്ക് വിജയിക്കാനായതും കോൺഗ്രസിന് നേട്ടമായി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മികച്ച പ്രചാരണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടത്തിയതിന്‍റെ ഫലമായിട്ടാണ് വിജയത്തെ കോൺഗ്രസ് വിലയിരുത്തുന്നത്.
അതേ സമയം തമിഴ്നാട്ടിൽ ഇടതുപാർട്ടികൾക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ആറുസീറ്റുകളിൽ മത്സരിച്ച സി.പി.ഐക്കും സി.പി.എമ്മിനും രണ്ട് വീതം മാത്രമേ വിജയിക്കാനായുള്ളൂ. മൂന്ന് സീറ്റുകളിൽ മത്സരിച്ച മുസ്ലിംലീഗിന് ഇക്കുറി ഒരു സീറ്റിൽ പോലും വിജയിക്കാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.