പഞ്ചാബ്: മൊഹാലിയും കോൺഗ്രസിന്
text_fieldsചണ്ഡിഗഢ്: പഞ്ചാബിലെ മൊഹാലി മുനിസിപ്പൽ കോർപറേഷനിലും കോൺഗ്രസിന് ജയം. 50 വാർഡുകളിൽ 37 സീറ്റ് കോൺഗ്രസ് നേടി. സ്വതന്ത്രർ 13 ഇടത്ത് ജയിച്ചു.
തെരഞ്ഞെടുപ്പിൽ രണ്ടു ബൂത്തുകളിൽ ക്രമക്കേട് ആരോപണമുയർന്നതിനെ തുടർന്ന് മൊഹാലിയിൽ വീണ്ടും വോട്ടെണ്ണാൻ തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിക്കുകയായിരുന്നു. ഇതേതുടർന്നാണ് മൊഹാലിയിലെ ഫലം വ്യാഴാഴ്ച പ്രഖ്യാപിച്ചത്. ഇതോടെ എട്ടിൽ ഏഴു മുനിസിപ്പൽ കോർപറേഷനിലും കോൺഗ്രസ് ഭരണം നേടി.
ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത മോഗ മുനിസിപ്പൽ കോർപറേഷനിൽ എറ്റവും വലിയ കക്ഷിയും കോൺഗ്രസാണ്. 109 മുനിസിപ്പൽ കൗൺസിലിൽ ഭൂരിഭാഗവും കോൺഗ്രസാണ് ജയിച്ചത്. തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും ശിരോമണി അകാലിദളിനും കനത്ത തിരിച്ചടിയാണ് നേരിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.