കർഷകർക്കെതിരായ കേസുകൾ പിൻവലിച്ച് കോൺഗ്രസ്; ബി.ജെ.പി കൂടുതൽ പ്രതിരോധത്തിൽ
text_fieldsന്യൂഡൽഹി: അയൽരാജ്യങ്ങളോടെന്നപോെല കർഷകർക്കെതിരെ ഡൽഹി അതിർത്തിയിൽ യുദ്ധസന്നാഹങ്ങളൊരുക്കിയ കേന്ദ്ര സർക്കാറിനെ പ്രതിപക്ഷവും രൂക്ഷമായി വിമർശിച്ചു.
കർഷകർക്കെതിരായ എല്ലാ കേസുകളും പഞ്ചാബിലെ കോൺഗ്രസ് സർക്കാർ റദ്ദാക്കുക കൂടി ചെയ്തതോടെ പ്രതികാര നടപടിയുമായി നീങ്ങുന്ന കേന്ദ്ര സർക്കാർ കൂടുതൽ പ്രതിരോധത്തിലായി.
കാണാതായ പഞ്ചാബി കർഷകരിൽ 70 പേർ ഡൽഹി ജയിലുകളിലുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് വ്യക്തമാക്കി.
ബാരിക്കേഡുകളും മുൾവേലികളും കോൺക്രീറ്റിലുറപ്പിച്ച ഇരുമ്പുദണ്ഡുകളും അടങ്ങുന്ന ഗാസിപുർ അതിർത്തിയുടെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ച ഉത്തർപ്രദേശിെൻറ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ''പ്രധാനമന്ത്രീ, കർഷകരുമായി യുദ്ധത്തിലാണോ'' എന്ന് ചോദിച്ചു.
കർഷക സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിച്ചുവെന്ന് അറിയിച്ച പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് കാണാതായ കർഷകരിൽ 19പേരെ കണ്ടെത്തിയെന്നും ഇനിയും 14 പേരെ കണ്ടുകിട്ടാനുണ്ടെന്നും അറിയിച്ചു.
മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന് പഞ്ചാബിൽ സർവകക്ഷി യോഗം പ്രമേയം പാസാക്കി. റിപ്പബ്ലിക് ദിനത്തിൽ നടന്ന 'സ്പോൺസേഡ് അക്രമ'ത്തെ പ്രമേയം അപലപിച്ചു. ബാരിക്കേഡ് കൊണ്ട് കോട്ട കെട്ടി, റോഡിലുടനീളം ആണികളുറപ്പിച്ച് പൊലീസിന് ഇരുമ്പുദണ്ഡുകളും കൊടുത്തത് അതിർത്തിയിലിരിക്കുന്നത് പാകിസ്താനികളാണെന്ന തരത്തിലാണെന്ന് ശിരോമണി അകാലിദൾ നേതാവ് ഹർസിമ്രത് കൗർ ബാദൽ കുറ്റപ്പെടുത്തി.
ശിവസേനാ നേതാവ് സഞ്ജയ് റാവത് ഗാസിപുർ അതിർത്തിയിൽ രാകേഷ് ടിക്കായത്തിെന സന്ദർശിച്ച് സമരത്തിന് പിന്തുണ അറിയിച്ചു.
സമരത്തിന് പോയില്ലെങ്കിൽ പിഴയിടാൻ പഞ്ചാബിലെ ഗ്രാമങ്ങളും പഞ്ചാബിലേതു പോലെ ബി.ജെ.പിയെ ബഹിഷ്കരിക്കാൻ ഉത്തർപ്രദേശിലെയും ഹരിയാനയിലെയും കിസാൻ മഹാപഞ്ചായത്തുകളും തീരുമാനിച്ചത് ബി.ജെ.പിക്ക് തിരിച്ചടിയാണ്.
ജനുവരി 27ലെ ഒഴിപ്പിക്കൽ ശ്രമത്തെ ഗാസിപുരിൽ പ്രതിരോധിച്ച് ജാട്ട് േനതാവ് രാകേഷ് ടിക്കായത്ത് കർഷക സമരത്തിെൻറ മുഖമായി മാറിയതാണ് കേന്ദ്രത്തിലും യു.പിയിലും ഹരിയാനയിലും ബി.ജെ.പി സർക്കാറുകൾക്ക് കടുത്ത വെല്ലുവിളിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.