വാരാണസിയിൽ മോദിയെ കെട്ടുകെട്ടിക്കാൻ പ്രിയങ്കയെ വേണമെന്ന് കോൺഗ്രസ് പ്രവർത്തകർ
text_fieldsവാരാണസി: നരേന്ദ്ര മോദിയെ കെട്ടുകെട്ടിക്കാൻ വാരാണസി മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി ഇറങ്ങണമെന്ന ആവശ്യവുമായി കോ ൺഗ്രസ് പ്രവർത്തകർ. എ.െഎ.സി.സി ജന. സെക്രട്ടറിയായി രാഷ്ട്രീയത്തിലേക്ക് ഒൗദ്യോഗിക പ്രവേശനം നടത്തിയ പ്രിയങ്കയെ കഴിഞ്ഞദിവസം പാർട്ടി കിഴക്കൻ യു.പിയുടെയും അയൽ സംസ്ഥാനങ്ങളുടെയും ചുമതല ഏൽപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് മോദിയുടെ മണ്ഡലത്തിൽ പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി പ്രാദേശികഘടകം രംഗത്തുവന്നത്.
രാഹുൽ ഗാന്ധിയെ മുകളിലും പ്രിയങ്ക ഗാന്ധിയെ മധ്യത്തിലും കഴിഞ്ഞതവണ മോദിക്കെതിരെ മത്സരിച്ച പ്രാദേശിക കോൺഗ്രസ് നേതാവ് അജയ് റായിയെ താഴെയും പ്രതിഷ്ഠിച്ച പോസ്റ്ററുകൾ വാരാണസിയുടെ തെരുവുകളിൽ നിറയുകയാണ്. ഞങ്ങൾക്ക് പ്രിയങ്കയെ വേണമെന്ന വരികൾ പോസ്റ്ററിൽ മുഴച്ചുനിൽക്കുന്നു. പ്രിയങ്കയുടെ സ്ഥാനാർഥിത്വം ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ചിലയിടങ്ങളിൽ പ്രകടനവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.