രാഹുൽ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി
text_fieldsന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി ഏകകണ്ഠമായി രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. ഡൽഹിയിൽ നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ മുതിർന്ന നേതാവ് എ. കെ ആൻറണിയാണ് ആവശ്യം ഉന്നയിച്ചത്. മുൻപ്രധാനമന്ത്രി മൻമോഹൻ സിങ് പിന്താങ്ങി. പിന്നാലെ പ്രവർത്തക സമിതി അംഗങ്ങൾ ഒന്നടങ്കം ഇൗ ആവശ്യം ഉന്നയിക്കുകയായിരുന്നു. അംഗങ്ങളുടെ അഭിപ്രായം അറിയിക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താനും പ്രവർത്തക സമിതി തീരുമാനിച്ചു.
ആരോഗ്യകാരണങ്ങളാൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്നത്തെ പ്രവർത്തക സമിതി യോഗത്തില്‍ പങ്കെടുത്തില്ല. സോണിയയുടെ അസാന്നിധ്യത്തില്‍ രാഹുല്‍ ഗാന്ധിയാണ് യോഗത്തിന് അധ്യക്ഷത വഹിച്ചത്. 46 കാരനായ രാഹുൽ 2013 മുതൽ എ.െഎ.സി.സി ഉപാധ്യക്ഷനാണ്. മുതിർന്ന നേതാക്കളായ പി ചിദംബരം, ഗുലാം നബി ആസാദ്, ജനാർദൻ ദ്വിവേദി, അഹ്മദ് പേട്ടൽ, അംബികാ സോണി തുടങ്ങിയവർ പ്രവർത്തക സമിതിയിൽ പെങ്കടുക്കുന്നുണ്ട്.
രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ത്തുന്ന കാര്യത്തില്‍ പ്രവർത്തക സമിതി യോഗം തീരുമാനമെടുക്കുമെന്ന് സൂചനയുണ്ടായിരുന്നു. അതേസമയം ഉത്തർ പ്രദേശ്, പഞ്ചാബ് സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക് ശേഷം നേതൃമാറ്റം മതിയെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. 1998 മുതൽ കോൺഗ്രസ് അധ്യക്ഷയാണ് സോണിയ ഗാന്ധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.