പ്രിയങ്ക എത്തി; ഒരുക്കത്തിലേക്ക് കോൺഗ്രസ്
text_fieldsന്യൂഡൽഹി: വിദേശ യാത്ര കഴിഞ്ഞ് എ.െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഡൽഹിയിൽ തിരിച്ചെത്തിയത് ആഘോഷമാക്കി കോൺഗ്രസ്. കോൺഗ്രസ് ആസ്ഥാനം പുതിയ ഉണർവിൽ. ഒപ്പം ക ോൺഗ്രസ് തെരഞ്ഞെടുപ്പ് മുന്നൊരുക്ക ചർച്ചകളിലേക്ക്.
രാഹുൽ ഗാന്ധി ജനറൽ സെക്ര ട്ടറിയായി നിയമിക്കുേമ്പാൾ പ്രിയങ്ക ന്യൂയോർക്കിലായിരുന്നു. തിങ്കളാഴ്ചയാണ് ഡൽഹിയിൽ തിരിച്ചെത്തിയത്. രാഹുലുമായി പ്രിയങ്ക ചൊവ്വാഴ്ച ചർച്ച നടത്തി. എ.െഎ.സി.സി ആസ്ഥാനത്ത് രാഹുലിെൻറ തൊട്ടടുത്ത മുറി പ്രിയങ്കക്ക് അനുവദിച്ചു. ചൊവ്വാഴ്ച അവിടെ പ്രിയങ്കയുടെ ബോർഡ് തൂങ്ങി. സോണിയ പ്രസിഡൻറായിരുന്ന സമയത്ത് രാഹുൽ ഗാന്ധി ഉപയോഗിച്ച മുറിയാണിത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ കിഴക്കൻ യു.പിയുടെ ചുമതലയാണ് രാഹുൽ പ്രിയങ്കയെ ഏൽപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി, മുഖ്യമന്ത്രി ആദിത്യനാഥിെൻറ തട്ടകമായ ഗോരഖ്പുർ എന്നിവയടക്കം യു.പിയിലെ 80ൽ 43 മണ്ഡലങ്ങൾ ഇൗ മേഖലയിലാണ്. ബാക്കി മണ്ഡലങ്ങളുടെ ചുമതല ജ്യോതിരാദിത്യ സിന്ധ്യക്കാണ്.
യു.പിയിലെ കോൺഗ്രസ് ഒരുക്കം അടുത്ത ദിവസം പ്രിയങ്കയുടെ നേതൃത്വത്തിൽ ചർച്ച ചെയ്യും. ബി.എസ്.പി, സമാജ്വാദി പാർട്ടി, ബി.ജെ.പി എന്നിവക്ക് നിർണായക സ്ഥാനമുള്ള യു.പിയിൽ കോൺഗ്രസിന് നിലവിൽ നാലാം സ്ഥാനമാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒമ്പതു ശതമാനത്തിൽ താഴെ മാത്രം വോട്ടുള്ള യു.പിയിൽനിന്ന് പ്രിയങ്കയെ ഇറക്കി കാര്യമായി സീറ്റുപിടിക്കാമെന്ന അമിത വിശ്വാസം കോൺഗ്രസ് പുലർത്തുന്നില്ല. ദേശീയ തലത്തിൽ പ്രിയങ്കയെ പ്രചാരണത്തിനിറക്കി കോൺഗ്രസിലും വോട്ടർമാർക്കിടയിലും ഉണർവു പകരാനാണ് ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.