Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമിത് ഷാക്കെതിരെ അവകാശ...

അമിത് ഷാക്കെതിരെ അവകാശ ലംഘന നോട്ടീസ്

text_fields
bookmark_border
അമിത് ഷാക്കെതിരെ അവകാശ ലംഘന നോട്ടീസ്
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ​യി​ൽ ന​ട​ന്ന ദു​ര​ന്ത നി​വാ​ര​ണ ഭേ​ദ​ഗ​തി ബി​ൽ ച​ർ​ച്ച​യി​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്റ​റി പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് രാ​ജ്യ​സ​ഭ ചെ​യ​ർ​മാ​ന് അ​വ​കാ​ശ ലം​ഘ​ന നോ​ട്ടീ​സ് ന​ൽ​കി.

ഒ​രു കോ​ൺ​ഗ്ര​സ് നേ​താ​വ് പ്ര​ധാ​ന​മ​ന്ത്രി ദു​രി​താ​ശ്വാ​സ നി​ധി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു​വെ​ന്ന് സോ​ണി​യ ഗാ​ന്ധി​യെ ഉ​ദ്ദേ​ശി​ച്ച് അ​വ​രു​ടെ പേ​ര് പ​രാ​മ​ർ​ശി​ക്കാ​തെ അ​മി​ത് ഷാ ​പ​റ​യു​ക​യു​ണ്ടാ​യി. ഇ​തി​നെ​തി​രെ കോ​ൺ​ഗ്ര​സ് രാ​ജ്യ​സ​ഭ ചീ​ഫ് വി​പ്പ് ജ​യ്റാം ര​മേ​ശാ​ണ് ച​ട്ടം 188 പ്ര​കാ​രം അ​മി​ത് ഷാ​ക്കെ​തി​രെ അ​വ​കാ​ശ ലം​ഘ​ന നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രി സോ​ണി​യ ഗാ​ന്ധി​യു​ടെ പേ​ര് പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും, അ​ദ്ദേ​ഹം അ​വ​രെ വ്യ​ക്ത​മാ​യി പ​രാ​മ​ർ​ശി​ക്കു​ക​യും ഉ​ദ്ദേ​ശ്യം വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. സോ​ണി​യ ഗാ​ന്ധി​യു​ടെ പ്ര​ശ​സ്തി ക​ള​ങ്ക​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​തെ​ന്നും പ​റ​യു​ന്നു.

ഗർഭിണികൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചു -സോണിയ

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​ത്തി​നു​കീ​ഴി​ൽ ഗ​ർ​ഭി​ണി​ക​ൾ​ക്ക് പ്ര​സ​വാ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ന്ന കേ​ന്ദ്ര പ​ദ്ധ​തി​യാ​യ പ്ര​ധാ​ന​മ​ന്ത്രി വ​ന്ദ​ന യോ​ജ​ന​യി​ൽ (പി.​എം.​എം.​വി.​വൈ) ഫ​ണ്ടി​ന്റെ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യെ​ന്ന് രാ​ജ്യ​സ​ഭ​യി​ൽ സോ​ണി​യ ഗാ​ന്ധി പ​റ​ഞ്ഞു. ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​ർ​ഹ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ളി​ൽ പ​ല​തും ഫ​ണ്ടി​ന്റെ അ​ഭാ​വ​ത്തി​ൽ ഇ​ല്ലാ​താ​യി. 2013ലെ ​ദേ​ശീ​യ ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​ത്തി​നു കീ​ഴി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ നി​യ​മ​ത്തി​ലെ പ​ല വ്യ​വ​സ്ഥ​ക​ളും ലം​ഘി​ക്കു​ന്നു​ണ്ടെ​ന്നും ബു​ധ​നാ​ഴ്ച രാ​ജ്യ​സ​ഭ​യി​​ലെ ശൂ​ന്യ​വേ​ള​യി​ൽ സം​സാ​രി​ച്ച സോ​ണി​യ ഗാ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടി.

ദേ​ശീ​യ ഭ​ക്ഷ്യ സു​ര​ക്ഷാ നി​യ​മ​ത്തി​ലെ പ്ര​സ​വാ​നു​കൂ​ല്യ​ങ്ങ​ൾ മു​ഴു​വ​നാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് 12,000 കോ​ടി ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ, ബ​ജ​റ്റി​ൽ 2,521 കോ​ടി രൂ​പ മാ​ത്ര​മാ​ണ് നീ​ക്കി​വെ​ച്ച​ത്. ഭ​ക്ഷ്യ സു​ര​ക്ഷാ നി​യ​മ​ത്തി​നു കീ​ഴി​ൽ ഒ​രു കു​ട്ടി​ക്ക് 6,000 രൂ​പ എ​ന്ന നി​ല​യി​ൽ ര​ണ്ട് ഗ​ഡു​വാ​യി ഗ​ർ​ഭി​ണി​ക​ൾ​ക്ക് പ്ര​സ​വാ​നു​കൂ​ല്യം ന​ൽ​കി​വ​രു​ന്ന​താ​ണ് പ​ദ്ധ​തി. ര​ണ്ടാ​മ​ത്തെ കു​ട്ടി പെ​ൺ​കു​ട്ടി​യാ​ണെ​ങ്കി​ൽ കൂ​ടു​ത​ൽ ആ​നു​കൂ​ല്യ​വും ന​ൽ​കും. 2022-23ൽ 68 ​ശ​ത​മാ​നം ഗ​ർ​ഭി​ണി​ക​ൾ​ക്കും ഒ​രു ഗ​ഡു​വെ​ങ്കി​ലും ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, 2023-24ൽ 12 ​ശ​ത​മാ​നം ഗ​ർ​ഭി​ണി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് പി.​എം.​എം.​വി.​വൈ​യി​ൽ നി​ന്ന് ആ​നു​കൂ​ല്യം ല​ഭി​ച്ച​തെ​ന്നും സോ​ണി​യ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sonia gandhiAmit Shah
News Summary - Congress's privilege notice against Amit Shah over remark on 'Sonia Gandhi'
Next Story