സി.ബി.െഎ അന്വേഷണത്തിനുള്ള പൊതുസമ്മതം: സംസ്ഥാന സർക്കാർ തീരുമാനിക്കും -സീതാറാം യെച്ചുരി
text_fieldsന്യൂഡൽഹി: സി.ബി.െഎ അന്വേഷണത്തിനുള്ള പൊതുസമ്മതം എടുത്തുകളയുന്നതു സംബന്ധിച്ച് സംസ്ഥാന സർക്കാർ തീരുമാനിക്കുമെന്ന് സീതാറാം യെച്ചുരി.
ഇടതു സർക്കാറിനെതിരെ സി.ബി.ഐ അടക്കമുള്ള അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്നത് അപലപനീയമാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി കുറ്റപ്പെടുത്തി. ഇതിന് ജനം തക്ക മറുപടി നൽകും. ശനി, ഞായർ ദിവസങ്ങളിലായി ഓൺലൈൻ വഴിയാണ് കേന്ദ്ര കമ്മിറ്റി യോഗം നടന്നത്.
കോവിഡ് പ്രതിസന്ധിയും ലോക്ഡൗണ്‍ സ്തംഭനവും ഇന്ത്യയെ ഫാഷിസ്റ്റ് ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റാനുള്ള ആർ.എസ്.എസ് അജണ്ടക്ക് അനുകൂല വഴിയൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുകയാണ്.
ദലിത്, വനിതകള്‍, മുസ്ലിം ന്യൂനപക്ഷങ്ങള്‍, ബുദ്ധിജീവികള്‍, പ്രതിപക്ഷ നേതാക്കള്‍ എന്നിവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചിരിക്കുകയാണെന്നും കേന്ദ്ര കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ജമ്മു-കശ്മീരിൽ പുറത്തുനിന്നുള്ളവർക്കും ഭൂമി വാങ്ങുന്നതിനായി നിയമ ഭേദഗതി വരുത്തിയത് അവിടുത്തെ വിഭവങ്ങൾ കൊള്ളയടിക്കാനാണ്. പാര്‍ലമെൻറിെൻറ അവകാശംതന്നെ സംശയമുളവാക്കുന്ന തരത്തില്‍ കവര്‍ന്നെടുത്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ വിവാദ കാര്‍ഷിക ബില്ലുകള്‍ പാസാക്കിയത്. കര്‍ഷക പ്രക്ഷോഭത്തിനു പിന്തുണ നൽകാൻ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.