എല്ലാ ദിവസവും മോദിയുടെ ജന്മദിനമാണെന്ന് കരുതൂ, രണ്ടരക്കോടി ഡോസ് വാക്സിൻ നൽകൂ -യെച്ചൂരി
text_fieldsന്യൂഡൽഹി: മോദിയുടെ ജന്മദിനത്തിൽ രണ്ടരക്കോടി ഡോസ് വാക്സിൻ നൽകാമെങ്കിൽ എല്ലാ ദിവസവും ഇത് സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എല്ലാ ദിവസവും മോദിയുടെ ജന്മദിനമായി കരുതി രാജ്യത്തെ ജനങ്ങൾക്ക് വാക്സിൻ നൽകൂവെന്നും യെച്ചൂരി പറഞ്ഞു.
ഒരു ദിവസം രണ്ട് കോടിയിലേറെ ഡോസ് വാക്സിൻ നൽകാൻ സാധ്യമെങ്കിൽ എന്തുകൊണ്ടാണ് അത് തുടരാത്തത്. രാജ്യത്തെ മുതിർന്നവരുടെ ജനസംഖ്യയുടെ 13 ശതമാനം പേർക്ക് മാത്രമേ രണ്ട് ഡോസ് വാക്സിൻ ലഭ്യമായിട്ടുള്ളൂ. ലോകത്താകെ നോക്കുമ്പോൾ ജനസംഖ്യയുടെ 33 ശതമാനത്തോളം മുതിർന്നവർക്ക് വാക്സിൻ നൽകിയിട്ടുണ്ട്.
ഡിസംബർ 31നകം എല്ലാ മുതിർന്നവർക്കും വാക്സിൻ നൽകുമെന്നാണ് കേന്ദ്രം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രത്തിന് യാതൊരു ആത്മാർഥതയുമില്ലെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ വെള്ളിയാഴ്ച 2.5 കോടി ഡോസ് വാക്സിനെന്ന റെക്കോർഡ് കുത്തിവെപ്പാണ് രാജ്യത്ത് നടന്നത്. ഇതോടെ, രാജ്യത്താകെ വിതരണം ചെയ്ത വാക്സിൻ ഡോസ് 80 കോടി കടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.