കർണാടകയിൽ അടുത്ത മാസം മുതൽ സ്കൂളുകൾ ഘട്ടം ഘട്ടമായി തുറക്കുന്നത് പരിഗണനയിൽ
text_fieldsബംഗളൂരു: സംസ്ഥാനത്ത് േകാവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഘട്ടം ഘട്ടമായി സ്കൂളുകൾ തുറന്ന് നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കാനുള്ള നീക്കവുമായി സർക്കാർ. കോവിഡ് വ്യാപനം കുറഞ്ഞതിനാൽ സ്കൂളുകൾ തുറക്കാമെന്ന് കഴിഞ്ഞ ദിവസം ഐ.സി.എം.ആർ നിർദേശിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ആഗസ്റ്റ് മുതൽ ഘട്ടം ഘട്ടമായി വിദ്യാർഥികളെ സ്കൂളുകളിൽ നേരിട്ടെത്തിച്ചുള്ള ക്ലാസുകൾ ആരംഭിക്കാൻ സർക്കാർ ആലോചിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് കമീഷണറുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതിനനുസരിച്ചായിരിക്കും ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. മൂന്നുദിവസത്തിനുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ആദ്യഘട്ടത്തില്‍ എട്ടാം ക്ലാസ് മുതല്‍ മുകളിലേക്കുള്ള വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ തുടങ്ങണമെന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണ് വിവരം.
നേരിട്ട് ക്ലാസുകളിലെത്താതെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ തുടരാന്‍ താല്പര്യമുള്ളവര്ക്ക് അതിനുള്ള അവസരം നൽകിയേക്കും. ആരോഗ്യവകുപ്പ് ഉദ്യേഗസ്ഥരില്‍ നിന്നും സ്വകാര്യ സ്കൂള്‍ മാനേജ്മെൻറുകളില്‍ നിന്നും വിദ്യാഭ്യാസ വിദഗ്ധരില്‍ നിന്നും നേരത്തേ സമിതി അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടിയിരുന്നു. സ്കൂളുകള്‍ തുറക്കുന്നതിന് അനുകൂലമായ നിലപാടാണ് ഇവരില്‍ നിന്നുണ്ടായത്.
സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതിനനുസരിച്ച് ഏതുസമയത്തും തുറക്കാന്‍ സ്കൂളുകള്‍ സജ്ജമാണെന്ന് സ്വകാര്യസ്കൂള്‍ മാനേജ്മെൻറുകളും അറിയിച്ചു. മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് ആദ്യഘട്ടത്തില്‍ ക്ലാസുകള്‍ തുടങ്ങണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്ദേശിച്ചിച്ചിട്ടുള്ളത്. അതുപോലെ സ്കൂളുകൾ തുറക്കുന്നതിനു മുമ്പായി അധ്യാപകർക്കും ജീവനക്കാർക്കും വാക്സിൻ നൽകുന്നത് പൂർത്തിയാക്കാനും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
കോളജ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വാക്സിന് ലഭ്യമാക്കിയതിന് സമാനമായി പ്രത്യേക പരിഗണന നല്‍കിയായിരിക്കും സ്കൂള്‍ അധ്യാപകര്‍ക്കും വാക്സിന് നല്‍കുകയെന്ന് ആരോഗ്യമന്ത്രി ഡോ.കെ. സുധാകർ പറഞ്ഞു.
സംസ്ഥാനത്തെ 40 ശതമാനത്തോളം വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനുള്ള സൗകര്യങ്ങളില്ലെന്നാണ് കണക്ക്. സ്കൂളുകള്‍ തുറക്കുന്നത് വൈകിപ്പിച്ചാല്‍ ഇവരുടെ വിദ്യാഭ്യാസത്തെ കാര്യമായി ബാധിക്കും.
ഗ്രാമീണ മേഖലയില്‍ പഠനം നിര്‍ത്തുന്നവരുടെ എണ്ണവും വർധിച്ചു. ഇതിനാലാണ് സ്കൂളുകൾ തുറക്കുന്നത് ഇനിയും വൈകരുതെന്ന് വിവിധ മേഖലയിലുള്ളവർ വ്യക്തമാക്കുന്നത്. കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് തുറക്കണമെന്നാണ് വിവിധ കോണുകളിൽനിന്നുള്ള നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.