Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആധാറുമായി ബന്ധപ്പെട്ട...

ആധാറുമായി ബന്ധപ്പെട്ട കേസുകൾ ഭരണഘടനാബെഞ്ച്​ നാളെ പരിഗണിക്കും

text_fields
bookmark_border
ആധാറുമായി ബന്ധപ്പെട്ട കേസുകൾ ഭരണഘടനാബെഞ്ച്​ നാളെ പരിഗണിക്കും
cancel

ന്യൂഡൽഹി: ആധാറുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ​െബഞ്ച്​ നാളെ പരിഗണിക്കും. ചീഫ്​ ജസ്​റ്റിസ്​ ദീപക്​  മിശ്ര, ജസ്​റ്റിസുമാരായ എ.കെ സിക്രി, എ.എം ഖാൻവിൽക്കർ, ഡി.വൈ ചന്ദ്രചൂഢ്​, അശോക്​ ഭൂഷൻ എന്നിവരടങ്ങിയ ബെഞ്ചാണ്​ കേസ്​ പരിഗണിക്കുക. 

ആധാറുമായി ബന്ധപ്പെട്ട കേസിൽ അടിയന്തിര വാദം കേൾക്കണമെന്ന ഹരജി പരിഗണിക്കവെയാണ്​ മുതിർന്ന അഭിഭാഷകരായ ശ്യാം ദിവാനോടും വിപിൻ നായരോടും കേസ്​ നാളെ പരിഗണിക്കുമെന്ന്​ ചീഫ്​ ജസ്​റ്റിസ്​ അറിയിച്ചത്​. 

ആധാർ ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടണമെന്നതുൾപ്പെടെയുള്ള ഹരജികളാണ്​ നാ​െള പരിഗണനക്ക്​ വരിക. നിലവിൽ ആധാറുള്ളവർക്ക്​ അവരുടെ ബാങ്ക്​ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്ക​ണമോ എന്നു തീരുമാനിക്കാനുള്ള അവകാശമുണ്ടെന്ന ഹരജിയിലും 2018 ഫെബ്രുവരി ആറിനുള്ളിൽ മൊബൈൽ നമ്പറുമായി ആധാർ ബന്ധിപ്പിക്കണമെന്ന ഉത്തരവിനെതിരെ നൽകിയ ഹരജിയിലും നാളെ തീരുമാനമെടുക്കും. ​ 

ആധാർ ഹരജികളിൽ അന്തിമവാദം കേൾക്കുന്നതി​​െൻറ തീയതിയും നാ​െള തീരുമാനിക്കും. ആധാറിൽ സുപ്രീം കോടതി അന്തിമ വിധി വരും വരെ കേന്ദ്ര സർക്കാറോ സർക്കാർ ഏജൻസികളോ കർശന നടപടികൾ സ്വീകരിക്കരുതെന്ന്​ ശ്യാം ദിവാൻ ആവശ്യപ്പെട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aadhaarmalayalam newsAadhaar Linkingsupreme court
News Summary - Consistitution Bench Tomorrow Consider Aadhaar Related Cases - India News
Next Story