കര്‍ഷകസമരത്തിന് പിന്നില്‍ പാക്-ചൈനീസ് ഗൂഢാലോചനയെന്ന് കേന്ദ്രമന്ത്രി ദാന്‍വെ
text_fieldsമുംബൈ: കേന്ദ്ര സർക്കാറിന്‍റെ കാർഷിക വിരുദ്ധബില്ലിനെതിരെ സമരമുഖത്തുള്ള കർഷകർക്കെതിരെ കേന്ദ്രമന്ത്രി റാവു സാഹിബ് ദാന്‍വെ. കര്‍ഷകസമരത്തിന് പിന്നില്‍ പാക്-ചൈനീസ് ഗൂഢാലോചനയാണെന്നും മുസ് ലിംകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സർക്കാർ നിയമങ്ങളിൽ രാജ്യത്തെ മുസ് ലിംകൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടു. പക്ഷേ അത് വിലപ്പോവാത്തതിനാലാണ് കർഷകരെ അവർ രംഗത്തിറക്കിയത്. പുതിയ നിയമങ്ങള്‍ മൂലം കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാകുമെന്ന് അവരെ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുകയാണെന്നും ദാൻവെ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ഷകരുടെ പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന്‍റെ തീരുമാനങ്ങൾ കര്‍ഷകര്‍ക്ക് എതിരായിരിക്കില്ല. കേന്ദ്രം പണം ചിലവിടുന്നത് കര്‍ഷകരുടെ ക്ഷേമത്തിലാണ്. അത് മറ്റുളളവര്‍ക്ക് ഇഷ്ടപ്പെടുന്നില്ലെന്നും റാവു സാഹിബ് ദാന്‍വെ പറഞ്ഞു. aമഹാരാഷ്ട്രയിലെ ജല്‍ന ജില്ലയില്‍ ഒരു ആരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പ്രക്ഷോഭത്തിന് പിന്നില്‍ ചൈനയുടെയും പാകിസ്താന്‍റെയും കരങ്ങളാണ്. രാജ്യത്തെ മുസ് ലിംകളെയാണ് അവർ ആദ്യം അവര്‍ സ്വാധീനിച്ചത്. ദേശീയ പൗരത്വ രജിസ്റ്റര്‍ വരുന്നു, പൗരത്വനിയമ ഭേദഗതി വരുന്നു ആറുമാസത്തിനുളളില്‍ മുസ് ലിംകള്‍ രാജ്യം വിട്ടുപേകേണ്ടി വരുമെന്ന്. എന്നാല്‍ ആ ശ്രമങ്ങള്‍ വിജയിച്ചില്ല. ഇപ്പോൾ അവർ കർഷകർക്ക് പിന്നാലെയാണ്. ഇത് മറ്റുരാജ്യങ്ങളുടെ ഗൂഢാലോചനയാണ്.' -ദാൻവെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.