ഡി.എം.കെ സർക്കാറിനെ അട്ടിമറിക്കാൻ ഗൂഢാലോചന -സ്റ്റാലിൻ
text_fieldsചെന്നൈ: ഡി.എം.കെ സർക്കാറിനെ പുറത്താക്കാൻ ചില കേന്ദ്രങ്ങൾ ഗൂഢാലോചന നടത്തുന്നതായി ആരോപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ചൊവ്വാഴ്ച വൈകീട്ട് നാഗർകോവിലിൽ മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങിൽ സംസാരിക്കവെയാണ് സ്റ്റാലിൻ ആരോപണമുന്നയിച്ചത്.
ജാതി- മത കലാപമുണ്ടാക്കാനാണ് നീക്കം. വിഭജനവാദമുയർത്തി ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമം നടക്കുന്നത്. രാജ്യത്തിന്റെ രക്ഷക്ക് മതേതര നേതാക്കൾ ഒരുമിച്ച് നിൽക്കണമെന്നാണ് തന്റെ ഉറച്ച നിലപാട്. ഇതിന് താൻ മുൻകൈയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.