മേലുദ്യോഗസ്ഥരുടെ വീടുകളിൽ ജോലി ചെയ്യേണ്ടി വരുന്നു; നീതിക്കായുള്ള പ്രതിഷേധത്തിനിടെ സിർസില്ല എസ്.പിയുടെ കാലിൽ വീണ് കോൺസ്റ്റബിൾ
text_fieldsഹൈദരാബാദ്: നീതി ആവശ്യപ്പെട്ട് പ്രതിഷേധ സമരം തുടരുന്നതിനിടെ സിർസില്ല എസ്.പിയുടെ കാലിൽ വീണ് കോൺസ്റ്റബിൾ. തെലങ്കാനയിലുടനീളം ഏകീകൃത പൊലീസ് നയം ആവശ്യപ്പെട്ടാണ് ഒരു പോലീസ് ഒരു സംസ്ഥാനം എന്ന നയം ആവശ്യപ്പെട്ട് പോലീസ് കോൺസ്റ്റബിൾമാർ നടത്തിയ സമരത്തിനിടെ നീതി തേടി എസ്.പിയുടെ കാലിൽ വീണ് കോൺസ്റ്റബിളിൾ.
ആംഡ് റിസർവിലെയും (എ.ആർ) തെലങ്കാന സ്‌പെഷ്യൽ പോലീസിലെയും (ടി.ജി.എസ്.പി) കോൺസ്റ്റബിൾമാരുടെ പ്രതിഷേധത്തിനിടെ ബറ്റാലിയനിലെ പൊലീസ് കോൺസ്റ്റബിളായ രാജന്ന സിർസില്ലയാണ് എസ്.പി അഖിൽ മഹാജന്റെ കാലിൽ വീണത്. പ്രതിഷേധ സമരം നടക്കുന്ന വിവരമറിഞ്ഞ് ബറ്റാലിയൻ സന്ദർശിച്ച എസ്.പിയുടെ കാൽക്കൽ വീണാണ് കോൺസ്റ്റബിൾ നീതിക്കായി അപേക്ഷിച്ചത്.
ടി.ജി.എസ്.പി 17ാം ബറ്റാലിയനിലെ സായുധ റിസർവ് കോൺസ്റ്റബിൾമാർ ശനിയാഴ്ച രാവിലെ സിർസില്ലയിലെ സർദാപൂരിലുള്ള സിർസില്ല കമാൻഡൻ്റ് ഓഫിസിൽ പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെയാണ് സംഭവം.
മേലുദ്യോഗസ്ഥരുടെ വീടുകളിലെ ജോലികൾ പോലും ചെയ്യാൻ തങ്ങൾ നിർബന്ധിതരാകുന്നുവെന്ന് കോൺസ്റ്റബിൾമാർ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥിരമായ ചികിത്സയുടെയും തുല്യമായ തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ടാണ് കോൺസ്റ്റബിൾമാരുടെ പ്രതിഷേധം.
വാറങ്കലിൽ, നൽഗൊണ്ടയിൽ, ഇബ്രാഹിംപട്ടണം എന്നിവിടങ്ങളിലാണ് പ്രതിഷേധം ശക്തം. അടിയന്തര പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ട് നിരവധി പൊലീസ് കോൺസ്റ്റബിൾമാരും അവരുടെ കുടുംബാംഗങ്ങളും സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ചു. എന്നാൽ സമരം അടിച്ചമർത്തിയ പൊലീസ് ചിലരെ പ്രകടനത്തിനിടെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഒരു നിശ്ചിത കാലയളവിലെത്തിയാൽ കോൺസ്റ്റബിൾമാർക്ക് സ്ഥാനക്കയറ്റം നൽകുന്ന തമിഴ്‌നാട് സർക്കാറിന്റെ നയം നടപ്പാക്കാനാണ് തെലങ്കാന കോൺസ്റ്റബിൾമാർ ആവശ്യപ്പെടുന്നത്. ഇത് സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകി വരുന്ന ആനുകൂല്യങ്ങൾ ഇവർക്കും ലഭിക്കുന്നതിന് കാരണമാകും. പ്രതിഷേധ സമരത്തിൽ നിരവധി സ്ത്രീകളും പങ്കെടുത്തു. രംഗറെഡ്ഡി ജില്ലയിലെ ഇബ്രാഹിംപട്ടണത്തിൽ നിരവധി സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാർക്ക് മെച്ചപ്പെട്ട ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ട് ഒത്തുകൂടി. വാറങ്കൽ ജില്ലയിലെ മാമന്നൂരിലെ നാലാം ബറ്റാലിയനിലെ കോൺസ്റ്റബിൾമാർ ബറ്റാലിയൻ കമാൻഡറുടെ ഓഫിസിന് പുറത്ത് തങ്ങളുടെ പരാതികൾ ഉന്നയിച്ച് കുത്തിയിരിപ്പ് സമരം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.