തനിക്ക് ഇഷ്ടമുള്ളപ്പോഴെല്ലാം മാംസം കഴിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്നുണ്ട്- മഹുവ മൊയ്ത്ര
text_fieldsന്യൂഡൽഹി: നവരാത്രിയുമായി ബന്ധപ്പെട്ട് ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ഇറച്ചിക്കടകൾ നിരോധിച്ചതിൽ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര."ഞാൻ താമസിക്കുന്നത് ഡൽഹിയിലാണ്. തനിക്ക് ഇഷ്ടമുള്ളപ്പോഴെല്ലാം മാംസം കഴിക്കാനും കടയുടമകൾക്ക് അത് വിൽക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്നുണ്ട് അവർ ട്വീറ്റ് ചെയ്തു.
നവരാത്രി കാലത്ത് ഇറച്ചിക്കടകൾ അടച്ചിടണമെന്ന് സൗത്ത് ഡൽഹി മേയർ മുകേഷ് സൂര്യൻ തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു. ഈ ഒമ്പത് ദിവസങ്ങളിൽ വിശ്വാസികൾ മാംസം, ഉള്ളി, വെളുത്തുള്ളി എന്നിവ കഴിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരാതികളെ തുടർന്നാണ് തീരുമാനമെന്നും ഇത് ആരുടെയും സ്വാതന്ത്ര്യത്തെ ഹനിക്കുന്നതല്ലെന്നും മേയർ അവകാശപ്പെട്ടിരുന്നു.
ഈ പ്രദേശങ്ങളിലെ നിരവധി ഇറച്ചി കട ഉടമകൾ ഉദ്യോഗസ്ഥരുടെ നടപടി ഭയന്ന് കടകൾ അടച്ചുപൂട്ടിയിരുന്നു.
സൗത്ത് ഡൽഹിയുടെ അധികാരപരിധിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏകദേശം 1,500 ഇറച്ചികടകളാണ് ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.