Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്ഥാനിൽ കോൺഗ്രസിനെ​...

രാജസ്ഥാനിൽ കോൺഗ്രസിനെ​ കാത്തത് ‘ഭരണഘടന’യും കർഷക പ്രക്ഷോഭവും

text_fields
bookmark_border
congress
cancel

ന്യൂ​ഡ​ൽ​ഹി: 2009നു​ശേ​ഷം കോ​ൺ​ഗ്ര​സി​ന്‍റെ മി​ക​ച്ച പ്ര​ക​ട​ന​മാ​യി​രു​ന്നു രാ​ജ​സ്ഥാ​നി​ൽ ക​ണ്ട​ത്. പ്ര​ചാ​ര​ണ ത​ന്ത്ര​ങ്ങ​ളി​ൽ കാ​ലോ​ചി​ത​മാ​യ മാ​റ്റം വ​രു​ത്തി​യും ആ​​ഭ്യ​ന്ത​ര വി​ഷ​യ​ങ്ങ​ളെ കൃ​ത്യ​മാ​യി അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യും ചെ​യ്താ​ണ്​ കോ​ൺ​ഗ്ര​സ്​ രാ​ജ​സ്ഥാ​നി​ൽ ഇ​ക്കു​റി ത​ന്ത്ര​ങ്ങ​ൾ മെ​ന​ഞ്ഞ​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ കി​ഴ​ക്ക്, പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ലെ കാ​ർ​ഷ​ക സ​മു​ദാ​യ​ങ്ങ​ളു​ടെ അ​തൃ​പ്തി മു​ത​ലെ​ടു​ക്കു​ന്ന​തി​ൽ കോ​ൺ​ഗ്ര​സ്​ വി​ജ​യി​ച്ചു​വെ​ന്ന്​ ത​ന്നെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ തെ​ര​​ഞ്ഞെ​ടു​പ്പു​ക​ളി​ൽ നാ​മാ​വ​ശേ​ഷ​മാ​യ സം​സ്ഥാ​ന​ത്ത്​ 25ൽ ​എ​ട്ടു​സീ​റ്റു​ക​ളെ​ന്ന​ത്​ കോ​ൺ​ഗ്ര​സി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ആ​ശ്വാ​സ​ക​ര​മാ​യ തി​രി​ച്ചു​വ​ര​വാ​ണ്. പാ​ർ​ട്ടി​യു​മാ​യി സ​ഖ്യ​ത്തി​ൽ ക​ള​ത്തി​ലി​റ​ങ്ങി​യ​ സി.​പി.​എ​മ്മും രാ​ഷ്ട്രീ​യ ലോ​ക്​ താ​ന്ത്രി​ക്​ ജ​ന​താ​ദ​ളും ഭാ​ര​ത്​ ആ​ദി​വാ​സി പാ​ർ​ട്ടി​യും ഓ​രോ സീ​റ്റു​ക​ളി​ൽ ജ​യി​ച്ച​തും പ്ര​ക​ട​ന​ത്തി​ന്​ മാ​റ്റു​കൂ​ട്ടി.

സി.​പി.​എ​മ്മു​മാ​യും ആ​ർ.​എ​ൽ.​പി​യു​മാ​യും ഭാ​ര​ത്​ ആ​ദി​വാ​സി ​പാ​ർ​ട്ടി​യു​മാ​യും ത​ന്ത്ര​പ​ര​മാ​യ സ​ഖ്യ​മു​ണ്ടാ​ക്കു​ക വ​ഴി പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങ​ളെ​യ​ട​ക്കം കൃ​ത്യ​മാ​യി അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ൻ കോ​ൺ​ഗ്ര​സി​നാ​യി. പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ, പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സി​ന്​ വ​ർ​ധി​ച്ച സ്വീ​കാ​ര്യ​ത ഇ​ക്കു​റി തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ല​ത്തി​ൽ വ്യ​ക്ത​മാ​ണ്.

എ​ൻ.​ഡി.​എ സ​ർ​ക്കാ​റി​നു​കീ​ഴി​ൽ ത​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചേ​ക്കാ​വു​മെ​ന്ന ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​യ​ട​ക്കം വി​ഷ​യ​ങ്ങ​ളി​ൽ പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളെ ബോ​ധ​വ​ത്​​ക​രി​ക്കാ​നും ചേ​ർ​ത്തു​നി​ർ​ത്താ​നു​മാ​യ​ത്​ രാ​ജ​സ്ഥാ​നി​ൽ കോ​ൺ​ഗ്ര​സി​ന്​ പു​തി​യ ഊ​ർ​ജം പ​ക​ർ​ന്നു.

ഷെ​ഖാ​വ​തി​യി​ല​ട​ക്കം ക​ഴി​ഞ്ഞ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​രു​ത്തു​തെ​ളി​യി​ച്ചി​ട​ങ്ങ​ളി​ലെ​ല്ലാം ഇ​ക്കു​റി​യും അ​ത്​ ആ​വ​ർ​ത്തി​ക്കാ​ൻ പാ​ർ​ട്ടി​ക്കാ​യി. ഷെ​ഖാ​വ​തി​യി​ൽ ക​ർ​ഷ​ക സ​മ​ര​മ​ട​ക്കം വി​ഷ​യ​ങ്ങ​ൾ​ക്ക്​ ന​ല്ല സ്വാ​ധീ​ന​മു​ണ്ടാ​യി​രു​ന്നു. പ​ടി​ഞ്ഞാ​റ​ൻ രാ​ജ​സ്ഥാ​നി​ലാ​വ​ട്ടെ അ​ത്​ ഭ​ര​ണ​ഘ​ട​ന​യും ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക​ളു​മാ​യി​രു​ന്നു.

ബി.​ജെ.​പി​യു​ടെ ഗ്ലാ​മ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലെ​ല്ലാം കോ​ൺ​ഗ്ര​സ്​ മു​ന്നേ​റ്റം​ ഞെ​ട്ട​ലു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്​. ജോ​ദ്​​പു​രി​ൽ​നി​ന്ന്​ മ​ത്സ​രി​ച്ച കേ​ന്ദ്ര​മ​ന്ത്രി ഗ​ജേ​ന്ദ്ര ഷെ​ഖാ​വ​ത്തി​ന്‍റെ ഭൂ​രി​പ​ക്ഷം 2019ൽ 2.7 ​ല​ക്ഷ​മാ​യി​രു​ന്ന​ത്​ ഇ​ത്ത​വ​ണ 1.1 ല​ക്ഷ​മാ​യി കു​റ​ഞ്ഞു.

സ​മാ​ന​മാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി​യാ​യ അ​ർ​ജു​ൻ റാം ​മേ​ഘ്​​വാ​ളി​ന്‍റെ​യും കാ​ര്യം, ഭൂ​രി​പ​ക്ഷം 2.6 ല​ക്ഷ​ത്തി​ൽ​നി​ന്ന്​ 55,711 ആ​യി ഇ​ടി​ഞ്ഞു. ലോ​ക്​​സ​ഭ സ്പീ​ക്ക​ർ ഓം ​ബി​ർ​ള​ക്കും ച​ങ്കി​ടി​പ്പേ​റ്റി​യ തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു ഇ​ത്. ക​ഴി​ഞ്ഞ ത​വ​ണ 2.7 ല​ക്ഷം വോ​ട്ട്​ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ച്ച ബി​ർ​ള​ക്ക്​ ഇ​ത്ത​വ​ണ 41,974 വോ​ട്ടാ​ണ്​ ഭൂ​രി​പ​ക്ഷം.

2019ൽ​നി​ന്നും 2024ലേ​ക്കെ​ത്തു​മ്പോ​ൾ വോ​ട്ടു​ഷെ​യ​ർ ഉ​യ​ർ​ത്താ​നും കോ​ൺ​ഗ്ര​സി​നാ​യി. കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും യ​ഥാ​ക്ര​മം 34.6ഉം 51.1​ഉം ശ​ത​മാ​നം വോ​ട്ടാ​ണ്​ 2019ൽ ​നേ​ടി​യ​ത്. 2024ൽ ​കോ​ൺ​ഗ്ര​സി​ന്റെ സം​സ്ഥാ​ന​ത്തെ മൊ​ത്തം വോ​ട്ടു​വി​ഹി​തം 37.91 ശ​ത​മാ​ന​മാ​ണ്.

ബി.​ജെ.​പി​ക്കാ​ക​ട്ടെ അ​ത്​ 49.24 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ കു​റ​ഞ്ഞു. 2009ൽ 47.2 ​ശ​ത​മാ​നം വോ​ട്ടു​മാ​യി 20 സീ​റ്റ് നേ​ടി​യ കോ​ൺ​ഗ്ര​സി​ന്​ 2014 തെ​ര​ഞ്ഞെ​ടു​പ്പു മു​ത​ലാ​ണ്​ തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി​വ​ന്ന​ത്. അ​ന്ന്​ 36.06 ശ​ത​മാ​നം വോ​ട്ടി​ലൊ​തു​ങ്ങി​യ ബി.​ജെ.​പി 2014ൽ 55.6 ​ശ​ത​മാ​നം വോ​ട്ടു​മാ​യി 25 സീ​റ്റു​ക​ളും പി​ടി​ച്ചെ​ടു​ത്ത​പ്പോ​ൾ കോ​ൺ​ഗ്ര​സി​ന്‍റെ വോ​ട്ടു​ഷെ​യ​ർ​ 30.7 ശ​ത​മാ​ന​ത്തി​ലൊ​തു​ങ്ങി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian PoliticsIndia NewsCongressLok Sabha Elections 2024
News Summary - Constitution and farmers agitation helps Congress in Rajasthan
Next Story