ഭരണഘടനാ പ്രതിമ തകർത്തു; പർഭണിയിൽ സംഘർഷം
text_fieldsമുംബൈ: പർഭണിയിൽ അംബേദ്കർ പ്രതിമക്ക് ഒപ്പമുള്ള ഭരണഘടനാ പ്രതിമ തകർത്തതുമായി ബന്ധപ്പെട്ട പ്രതിഷേധം സംഘർഷമായി മാറി. പർഭണി ജില്ല കലക്ടർ കാര്യാലയത്തിന് തൊട്ടുള്ള കണ്ണാടിക്കൂട്ടിലെ പ്രതിമ ചൊവ്വാഴ്ച വെകീട്ടാണ് തകർത്തത്. സംഭവവുമായി ബന്ധപ്പെട്ട് സൊപൻ പവാറിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച ആഹ്വാനം ചെയ്ത ബന്ദിനിടെയാണ് പരക്കെ ആക്രമണമുണ്ടായത്. സൊപൻ പവാർ മാനസിക വൈകല്യമുള്ള ആളാണെന്ന് പറഞ്ഞ് പൊലീസ് സംഭവം ലഘൂകരിക്കാൻ ശ്രമിച്ചതാണ് പ്രകോപിപ്പിച്ചതെന്ന് റിപ്പബ്ലിക്കൻ സേന വൈസ് പ്രസിഡന്റ് വിജയ് വകോഡെ പറഞ്ഞു.
ഡോ.ബി.ആർ അംബേദ്കറുടെ പേരമകൻ ആനന്ദ് രാജ് അംബേദ്കറുടെ പാർട്ടിയാണ് റിപ്പബ്ലിക്കൻ സേന. നിരത്തിലെ വാഹനങ്ങൾക്കും കടകൾക്കു മുന്നിലെ വസ്തുക്കൾക്കും തീയിടലും കല്ലേറും തുടങ്ങിയതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. റെയിൽ, റോഡ് ഗതാഗതവും ജനം തടഞ്ഞു. ജില്ല കലക്ടറുടെ കാര്യാലയവും ആക്രമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.