ആധാര്‍ ഹരജികള്‍: സുപ്രീംകോടതി ഭരണഘടന ബെഞ്ച് രൂപവത്കരിക്കും
text_fieldsന്യൂഡല്‍ഹി: ആധാര്‍ പദ്ധതിയുടെ ഭരണഘടന സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികളില്‍ വാദം കേള്‍ക്കുന്നതിന് അഞ്ചംഗ ബെഞ്ച് രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി. ഹരജികളില്‍ ഇപ്പോള്‍ പ്രാഥമിക വാദം കേള്‍ക്കുന്ന ബെഞ്ചിന് നേതൃത്വം നല്‍കുന്ന ജസ്റ്റിസ് ജെ. ചെലമേശ്വറുമായി കൂടിയാലോചിച്ച ശേഷം ഭരണഘടനാ ബെഞ്ച് രൂപവത്കരിച്ച് വിശദ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റീസ് ജെ.എസ് ഖേഹാര്‍ വ്യക്തമാക്കി.
‘‘ഒരാളുടെ സ്വകാര്യത എന്ന അവകാശം മൗലികാവകാശമാണോ, ആധാര്‍ കാര്‍ഡ് പദ്ധതി ഈ അവകാശം ലംഘിക്കുന്നുണ്ടോ ’’ എന്നീ ചോദ്യങ്ങളാണ് കോടതി പ്രധാനമായും പരിഗണിക്കുന്നതെന്നും കൂടതല്‍ വിപുലമായി ഇത് പരിശോധിക്കേണ്ടതുണ്ടെന്നും 2015 ആഗസ്റ്റ് 15ന് ജസ്റ്റിസ് ചെലമേശ്വര്‍ നിരീക്ഷിച്ചിരുന്നു.
ഹരജിക്കാരില്‍ ഒരാള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും അടിയന്തരമായി ഭരണഘടനാ ബെഞ്ച് രൂപവത്കരിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.