ഒ.ബി.സി കമീഷന് ഭരണഘടനാ പദവി നൽകും –രാജ്നാഥ് സിങ്
text_fieldsബംഗളൂരു: ദേശീയ പിന്നാക്ക വിഭാഗ കമീഷന് (എൻ.സി.ബി.സി) ഭരണഘടനാ പദവി നൽകാനുള്ള നീക്കത്തിൽനിന്ന് മോദി സർക്കാർ പിന്നോട്ടുപോകില്ലെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. രാജ്യസഭയിൽ ഇതുമായി ബന്ധപ്പെട്ട ബിൽ തടസ്സപ്പെടുത്തുന്നത് പ്രതിപക്ഷമായ കോൺഗ്രസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഞായറാഴ്ച ബംഗളൂരു പാലസ് ഗ്രൗണ്ടിൽ വിശ്വകർമ സമുദായംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ എല്ലാ പിന്നാക്ക വിഭാഗങ്ങൾക്കും സാമൂഹിക, സാമ്പത്തിക നീതി ഉറപ്പാക്കുന്നതിനാണ് എൻ.സി.ബി.സിക്ക് ഭരണഘടന പദവി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഏപ്രിലിൽ ഇതിനുള്ള 123ാമത് ഭരണഘടന ഭേദഗതി ബിൽ ലോക്സഭ പാസാക്കി. എന്നാൽ, രാജ്യസഭയിൽ കോൺഗ്രസിെൻറ എതിർപ്പ് കാരണം ബിൽ പാസാക്കാനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ, വിശ്വകർമ സമുദായ നേതാക്കൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.