ഭീകരതയുടെ പേരിൽ മൗലികാവകാശലംഘനം –പ്രതിപക്ഷം
text_fieldsന്യൂഡൽഹി: ഭീകരത നേരിടുന്നതിെൻറ പേരിൽ ദേശീയ അന്വേഷണ ഏജൻസിയായ എൻ.െഎ.എക്ക് വഴി വിട്ട അധികാരം നൽകി വ്യക്തികളുടെ മൗലികാവകാശങ്ങൾ ലംഘിക്കുകയാണെന്ന് പ്രതിപക്ഷം. ഭീകരതാബന്ധം സംശയിക്കുന്നയാെള ഭീകരനായി പ്രഖ്യാപിക്കാൻ എൻ.െഎ.എക്ക് അധികാരം ന ൽകി യു.എ.പി.എ നിയമഭേദഗതി ബിൽ കൊണ്ടുവന്നതിനെ എതിർത്തു സംസാരിച്ച നേതാക്കളാണ് ഇക ്കാര്യം ചൂണ്ടിക്കാട്ടിയത്. നേരേത്ത സംഘടനകൾക്ക് ബാധകമാക്കിയിരുന്ന വ്യവസ്ഥകൾ ഇപ്പോൾ വ്യക്തികൾക്കും ബാധകമാക്കുകയാണ് സർക്കാറെന്ന് ആർ.എസ്.പിയിലെ എൻ.കെ. പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. ഭീകരപ്രവർത്തനത്തിെൻറ മുദ്രകുത്തി വ്യക്തിയെ പിടികൂടാൻ അന്വേഷണ ഏജൻസികൾക്കും സർക്കാറിനും അവസരം നൽകുന്നു. വ്യക്തികളെ അകാരണമായിപ്പോലും ഉന്നംവെക്കാൻ വഴിവെക്കും.
2002ൽ ‘പോട്ട’ പാസാക്കിയത് വ്യാപകമായി ദുരുപയോഗം ചെയ്തതുകൊണ്ടാണ് 2004ൽ അതു പിൻവലിച്ചത്. നിയമത്തിെൻറ 35(2) വകുപ്പുപ്രകാരം ഏതു വ്യക്തിയെയും ഭീകരബന്ധം ആരോപിച്ച് പിടികൂടാം. ദേശീയ അന്വേഷണ ഏജൻസിക്ക് ഭീകരകേസുകളിൽ മുന്നോട്ടുനീങ്ങുന്നതിന് ചില പ്രയാസങ്ങൾ ഉണ്ടെന്നാണ് ബിൽ കൊണ്ടുവരുന്നതിന് സർക്കാർ പറയുന്ന ഒരു ന്യായീകരണം. എന്താണ് ആ വിഷമതകളെന്ന് പാർലമെൻറിനെ അറിയിച്ചിട്ടില്ല. ഏതൊരു വ്യക്തിയെയും ഭീകരതയുടെ ബന്ധം ആരോപിച്ച് പിടികൂടാൻ അന്വേഷണ ഏജൻസികൾക്ക് വലിയ അധികാരങ്ങളാണ് നൽകിയിരിക്കുന്നതെന്ന് ശശി തരൂർ ചൂണ്ടിക്കാട്ടി. നിയമം സർക്കാർ ഏകപക്ഷീയമായി ദുരുപയോഗം ചെയ്തെന്നുവരും. സർക്കാറിന് സഹിക്കാൻ കഴിയാത്തവർ പിടികൂടപ്പെടുന്ന സാഹചര്യം ഉണ്ടായെന്നുവരും. ബിൽ പരിശോധിക്കാൻ പഠനസമിതിയെ വെക്കണം.
അന്വേഷണ ഏജൻസി പിടികൂടുന്നത് ന്യായയുക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണോ എന്ന് വിലയിരുത്തുന്ന പ്രത്യേക സമിതി ഉണ്ടാകണം. ബില്ലിെൻറ കാര്യത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടണം. വ്യക്തിയെ ക്രൂശിക്കുന്നതും ഭരണഘടനക്ക് അതീതമായ അവകാശങ്ങൾ സർക്കാറിന് നൽകുന്നതുമാണ് ബില്ലെന്ന് മുസ്ലിം ലീഗിലെ ഇ.ടി. മുഹമ്മദ് ബഷീർ ചൂണ്ടിക്കാട്ടി. യു.എ.പി.എ ചുമത്തപ്പെട്ട നിരവധി യുവാക്കളാണ് ഇനിയും കുറ്റപത്രംപോലും കോടതിയിൽ സമർപ്പിക്കപ്പെടാതെ വർഷങ്ങളായി ജയിലിൽ കഴിയുന്നത്. യു.എ.പി.എ നിയമം പിൻവലിക്കുകയാണ് യഥാർഥത്തിൽ ചെയ്യേണ്ടത്.
കാടൻ നിയമമായ യു.എ.പി.എയുടെ വലിയ ദുരുപയോഗമാണ് ഇപ്പോൾ നടന്നുവരുന്നതെന്ന് മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ഒേട്ടറെ ചെറുപ്പക്കാരെ വിചാരണ കൂടാതെ തടവിലിട്ട് ശിക്ഷിക്കുകയാണ്. ഇത്തരം നിരവധി സംഭവങ്ങളുണ്ട്. നിയമം ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് സർക്കാർ വിശദീകരിക്കണം. അന്വേഷണ ഏജൻസികൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഒരു ഉറപ്പുമില്ല. ഭീകരതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാറിനെന്ന് മറുപടി പറഞ്ഞ ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി വിശദീകരിച്ചു.
നിലവിലെ യു.എ.പി.എ നിയമത്തിൽ വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കുന്നതിന് വ്യവസ്ഥയില്ല. ആ സ്ഥിതി മാറ്റിക്കൊണ്ട് അന്താരാഷ്ട്ര പ്രതിബദ്ധതകൂടി നിറവേറ്റുകയാണ് സർക്കാർ ചെയ്യുന്നത്. െഎക്യരാഷ്ട്രസഭക്ക് ജമാഅത്തുദ്ദഅ്വ നേതാവ് ഹാഫിസ് സഇൗദിനെ ഭീകരനായി പ്രഖ്യാപിക്കാമെങ്കിൽ, അത്തരക്കാർക്കെതിരെ അതേ രീതിയിൽ ഇന്ത്യക്ക് എന്തുകൊണ്ട് പ്രവർത്തിച്ചുകൂടാ? നിരപരാധികൾക്ക് പ്രശ്നമുണ്ടാവില്ല. ബില്ലിെൻറ കാര്യത്തിൽ നിയമവിദഗ്ധരോടും മറ്റും അഭിപ്രായം തേടിയിരുന്നു. തിരക്കിട്ട് ചെയ്തതല്ലെന്നും മന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.