ഗംഗാതീരത്ത് കെട്ടിട നിർമാണത്തിന് വിലക്ക്
text_fieldsന്യൂഡൽഹി: ഗംഗാനദിയുടെ ഇരുകരകളിലും 100 മീറ്റർ ദൂരത്ത് നിർമാണപ്രവർത്തനങ്ങൾക്ക് ദേശീയ ഹരിത ട്രൈബ്യൂണൽ വിലക്കേർെപ്പടുത്തി. മാലിന്യം നിറഞ്ഞ് നാേശാന്മുഖമായ നദിയെ പുനരുജ്ജീവിപ്പിക്കുന്നതിെൻറ ഭാഗമായാണ് ഹരിദ്വാറിനും ഉന്നാവോവിനുമിടയിൽ ‘നിർമാണ നിരോധിത മേഖല’ പ്രഖ്യാപിച്ചത്. നദിക്കരയിൽ 500 മീറ്റർ ദൂരത്ത് മാലിന്യമിടുന്നതിനും വിലക്കുണ്ട്. പുഴയിൽ മാലിന്യമെറിഞ്ഞാൽ 50,000 രൂപ പിഴ ചുമത്തും.
മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കൽ, ഒാടകൾ ശുചീകരിക്കൽ തുടങ്ങിയ പദ്ധതികൾ രണ്ടു വർഷത്തിനകം പൂർത്തിയാക്കണമെന്നും നിർദേശിച്ചു. കാൺപുരിലെ ജജ്മാവുവിൽ നദിക്കരയോടു ചേർന്ന് പ്രവർത്തിക്കുന്ന മൃഗത്തോൽ സംസ്കരണ ഫാക്ടറികൾ ആറാഴ്ചക്കകം ഉന്നാവോവിലെ തുകൽ പാർക്കുകളിലേക്ക് മാറ്റി സ്ഥാപിക്കണം. ഇവിടെ താൽപര്യമില്ലാത്തവർക്ക് നിബന്ധനകൾ പാലിച്ച മറ്റിടങ്ങളിലേക്കു മാറാം. മതപരമായ ആചാരങ്ങൾ നടക്കുന്ന ഗംഗയുടെ സ്നാനഘട്ടുകളിൽ ആവശ്യമായ മാർഗനിർദേശങ്ങൾക്ക് രൂപംനൽകാൻ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളോട് ട്രൈബ്യൂണൽ നിർദേശം നൽകി. ഇവ നടപ്പാക്കാൻ കേന്ദ്ര ജലവിഭവ മന്ത്രാലയം സെക്രട്ടറി അധ്യക്ഷനും െഎ.െഎ.ടി പ്രഫസർമാർ, മുതിർന്ന ഉദ്യോഗസ്ഥർ അംഗങ്ങളുമായി മേൽനോട്ട സമിതിക്കും രൂപം നൽകിയിട്ടുണ്ട്.
നദിയെ ഗോമുഖ്-ഹരിദ്വാർ, ഹരിദ്വാർ-ഉന്നാവോ, ഉന്നാവോ-ഉത്തർ പ്രദേശ് അതിർത്തി തുടങ്ങി വിവിധ ഭാഗങ്ങളായി തിരിച്ചാണ് ശുചീകരണം പൂർത്തിയാക്കുക. ഗോമുഖ് മുതൽ ഹരിദ്വാർവരെ ഭാഗത്ത് ശുചീകരണത്തിന് 2015 ഡിസംബറിൽ വിധി പ്രസ്താവിച്ചിരുന്നു. വർഷങ്ങൾക്കുമുമ്പ് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ എം.സി. മേത്ത നൽകിയ പൊതു താൽപര്യ ഹരജിയിലാണ് ട്രൈബ്യൂണൽ വിധി പ്രസ്താവിച്ചത്. കേന്ദ്രം, യു.പി സർക്കാർ, മലിനീകരണ നിയന്ത്രണ ബോർഡുകൾ എന്നിവയുടെ വാദം കേട്ട ശേഷമാണ് 543 പേജ് വരുന്ന വിശദമായ വിധിപറഞ്ഞത്.
അതിനിടെ, ഗംഗയിൽ ഹരിദ്വാറിനും ഉന്നാവോക്കുമിടയിൽ 500 കിലോമീറ്റർ ദൂരം ശുചീകരണത്തിന് അനുവദിച്ച 7,000 കോടി ചെലവിട്ടതു സംബന്ധിച്ച് സി.ബി.െഎ അന്വേഷിക്കണമെന്ന് അഭിഭാഷകൻകൂടിയായ എം.സി മേത്ത ആവശ്യപ്പെട്ടു. ട്രൈബ്യൂണൽ വിധിയിലാണ് ഇതുവരെ ഗംഗയുടെ ശുചീകരണത്തിന് വൻതുക ചെലവിെട്ടന്ന വെളിപ്പെടുത്തലുള്ളത്. ഇത്രയും വലിയ തുക ചെലവിട്ടിട്ടും ഗംഗ മലിനമായി കിടന്നത് സി.ബി.െഎ അന്വേഷിക്കുകയോ സി.എ.ജി ഒാഡിറ്റ് നടത്തുകയോ വേണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.