അരുണാചലിലെ കൈയേറ്റം ന്യായീകരിച്ച് ചൈന
text_fieldsെബയ്ജിങ്: അരുണാചലിൽ ഇന്ത്യൻ പ്രദേശം കൈയേറി പുതിയ ഗ്രാമം നിർമിക്കുന്നതിനെ ന്യായീകരിച്ച് ചൈന. 'തങ്ങളുടെ പ്രദേശത്ത്' നടക്കുന്ന സാധാരണ നിർമാണമാണിതെന്നാണ് ചൈനീസ് വിദേശമന്ത്രാലയം പ്രതികരിച്ചത്. സൻഗനൻ മേഖലയെ (തെക്കൻ തിബത്ത്) കുറിച്ച തങ്ങളുടെ നിലപാട് വ്യക്തമാണെന്നും അവിടെ അരുണാചൽ പ്രദേശിനെ അംഗീകരിച്ചിട്ടില്ലെന്നും ചൈനീസ് വിദേശ മന്ത്രാലയ വക്താവ് ഹുവ ചുൻയിങ് പറഞ്ഞു.
ചൈനീസ് അധിനിവേശം സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു വക്താവ്. അരുണാചൽ പ്രദേശ് തെക്കൻ തിബത്തിെൻറ ഭാഗമെന്നാണ് ചൈനയുടെ അവകാശവാദം. എന്നാൽ, രാജ്യത്തിെൻറ അന്യാധീനപ്പെടുത്താൻ കഴിയാത്ത അവിഭാജ്യ ഘടകമാണ് ഈ വടക്കു കിഴക്കൻ സംസ്ഥാനമെന്നതാണ് ഇന്ത്യയുടെ സ്ഥായിയായ നിലപാട്.
അതേസമയം, ചൈനയുടെ 'വിപുലീകരണ' നീക്കത്തിനെതിരെ ഉചിതമായ എതിർനടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്ന് ഒാൾ അരുണാചൽ പ്രദേശ് സ്റ്റുഡൻറ്സ് യൂനിയൻ (ആപ്സു) ആവശ്യപ്പെട്ടു. ചൈനയുടെ പ്രകോപനപരമായ നീക്കത്തെ അപലപിച്ച ആപ്സു, കൃത്യമായ അഭിപ്രായം പറയാതെ അധരവ്യായാമം നടത്തുന്ന കേന്ദ്രത്തിെൻറ മന്ദഗതിയിലുള്ള സമീപനം തങ്ങളുടെ 'വിപുലീകരണ പദ്ധതി'യുമായി മുന്നോട്ട് പോകാൻ അയൽരാജ്യത്തിന് ധൈര്യം നൽകുന്നുണ്ടെന്നും കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.