സെൻട്രൽ വിസ്റ്റ പദ്ധതിയിൽ പുതിയ പാർലമെൻറിെൻറ നിർമാണമാരംഭിച്ചു
text_fieldsന്യൂഡൽഹി: സെൻട്രൽ വിസ്റ്റ പദ്ധതിക്കു കീഴിൽ പുതിയ പാർലമെൻറ് മന്ദിരത്തിെൻറ നിർമാണ പ്രവൃത്തി ആരംഭിച്ചു. ഒരുമാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ദിരത്തിെൻറ ശിലാസ്ഥാപനം നടത്തിയിരുന്നു. ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യ വാർഷികം പൂർത്തിയാവുന്ന 2022ഓടെ ത്രികോണാകൃതിയിലുള്ള പാർലമെൻറ് െകട്ടിടത്തിെൻറ നിർമാണം പൂർത്തിയാക്കാനാവുമെന്നാണ് കേന്ദ്രം കരുതുന്നത്. തുടർന്ന് ആ വർഷത്തെ വർഷകാല സമ്മേളനം അവിടെവെച്ച് നടത്താനും സർക്കാർ പദ്ധതിയിടുന്നു.
കഴിഞ്ഞവർഷം ഡിസംബർ പത്തിനാണ് മന്ദിരത്തിന് മോദി തറക്കല്ലിട്ടത്. സെൻട്രൽ വിസ്റ്റ പുനർ വികസന പദ്ധതിക്ക് കീഴിലുള്ള കെട്ടിടത്തിെൻറ നിർമാണത്തിന് 14 അംഗ പൈതൃക സമിതിയുടെ അനുമതി ഈ വാരം ആദ്യത്തിൽ നേടിയിരുന്നു. നിർമാണം ആരംഭിക്കുന്നതിനുമുമ്പ് സമിതിയോടും മറ്റു പ്രധാന അധികൃതരോടും മുൻകൂർ അനുമതി വാങ്ങണമെന്ന് കേന്ദ്രത്തിന് സുപ്രീംകോടതി നിർദേശം നൽകിയതിെൻറ അടിസ്ഥാനത്തിലാണിത്.
971 കോടി ചെലവുവരുന്ന കെട്ടിടം നിർമിക്കുന്നത് ടാറ്റ പ്രോജക്ട്സ് ആണ്. 83 ലക്ഷം രൂപ ചെലവിൽ 94 വർഷം മുമ്പ് നിർമിച്ചതാണ് ഇപ്പോഴുള്ള പാർലമെൻറ് മന്ദിരം. പഴയ പാർലെമൻറിനെ മ്യൂസിയമാക്കാനാണ് പദ്ധതി. ഇതിെൻറ മുൻവശത്തായാണ് പുതിയ മന്ദിരം വരുന്നത്. 888 ഇരിപ്പിടങ്ങൾ ഉള്ള ലോക്സഭയും 384 ഇരിപ്പിടങ്ങളുള്ള രാജ്യസഭയും അടങ്ങുന്നതായിരിക്കും ഇത്. സഭകൾ സംയുക്തമായി ചേരുന്നതിന് 1,272 സീറ്റുകൾ വരെ ഉൾക്കൊള്ളാവുന്ന അധിക വ്യാപ്തിയോടെ ആയിരിക്കും ലോക്സഭ ഹാൾ നിർമിക്കുക.
ഇരിപ്പിടങ്ങളിൽ തന്നെ സ്മാർട്ട് ഡിസ്േപ്ല, ബയോ മെട്രിക് ഗ്രാഫിക്കൽ ഇൻറർഫേസ്, ഡിജിറ്റൽ ലാംഗ്വേജ് ഇൻറർപ്രറ്റേഷൻ, റെക്കോഡിങ് സംവിധാനം, സ്പീക്കർക്ക് നിയന്ത്രിക്കാവുന്ന മൈക്രോഫോൺ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതിയ പാർലമെൻറിനുപുറമെ, കോമൺ സെൻട്രൽ സെക്രേട്ടറിയറ്റ്, രാഷ്ട്രപതി ഭവനിൽനിന്ന് ഇന്ത്യാഗേറ്റ് വരെയുള്ള രാജ്പഥിലെ മൂന്നു കിലോമീറ്റർ, പ്രധാനമന്ത്രിയുടെ വസതി, ഓഫിസ്, പുതിയ ഉപരാഷ്ട്രപതിയുടെ എൻേക്ലവ് തുടങ്ങിയവയും നവീകരണ പദ്ധതിയിൽ വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.