രാമക്ഷേത്ര നിർമാണം: ശിവസേന ഒരു കോടിയും യോഗി 11 ലക്ഷവും നൽകി
text_fieldsലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് സംഭാവന സ്വരൂപിക്കാൻ ജനുവരി 15 മുതൽ ഫെബ്രുവരി 17 വരെ ധനസമാഹരണ യജ്ഞം നടത്തുമെന്ന് രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ്. ശിവസേന ഒരു കോടി രൂപയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 11 ലക്ഷവും സംഭാവന നൽകിയതായി ജനറൽ സെക്രട്ടറി ചമ്പത് റായ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പണം സ്വരൂപിക്കുന്നതിനായി രാജ്യമൊട്ടുക്ക് വി.എച്ച്.പി പ്രവർത്തകർ വീടുകൾ കയറിയിറങ്ങും. ക്ഷേത്രത്തിെൻറ നിർമാണ ചെലവ് എത്രയെന്ന് തീരുമാനമായിട്ടില്ല. പത്തു രൂപയുടെ നാലു കോടി കൂപ്പണുകളും നൂറുരൂപയുടെ എട്ടുകോടിയും ആയിരം രൂപയുടെ 12 ലക്ഷവും കൂപ്പണുകൾ അടിച്ചിറക്കും. ധനസമാഹരണ കാമ്പയിനൊപ്പം രാജ്യമൊട്ടുക്കുമുള്ള വീടുകളിൽ രാമക്ഷേത്രത്തിെൻറ പ്രാധാന്യത്തെക്കുറിച്ച് സന്ദേശമെത്തിക്കാൻ കഴിയുമെന്നും ചമ്പത് റായ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.